കായികം

'രണ്ടാം ടെസ്റ്റില്‍ രാഹുലും, ഗില്ലും കളിക്കും, മൂന്നാം ടെസ്റ്റില്‍ ഇവര്‍ക്ക് മേല്‍ വാളോങ്ങും'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രോഹിത് ശര്‍മ മൂന്നാം ടെസ്റ്റ് കളിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ വാളോങ്ങി നില്‍ക്കുന്നത് കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും നേരെയെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. രണ്ടാം ടെസ്റ്റില്‍ ഗില്ലിലും രാഹുലും പ്ലേയിങ് ഇലവനില്‍ ഇടം നേടും. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഇരുവര്‍ക്കും പുറത്തേക്ക് പോവേണ്ടി വരും എന്നത് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

രാഹുല്‍ മായങ്കിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് എനിക്ക്. എന്നാല്‍ അവര്‍ ഗില്ലിനെ ഇറക്കാനാണ് സാധ്യത. രണ്ടാം ടെസ്റ്റില്‍ മായങ്ക്, ഗില്‍, രാഹുല്‍ എന്നിവരില്‍വ പരായജപ്പെടുന്ന താരം രോഹിത്തിന് വഴിയൊരുക്കും. രഹാനെ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണം. 

അഞ്ചാമത് രാഹുലിനേയോ, ഗില്ലിനേയോ കൊണ്ടുവരണം, ആകാശ് ചോപ്ര പറഞ്ഞു. ഗില്ലും, രാഹുലും ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും എന്ന് ഉറപ്പാണെന്നും ആകാശ് ചോപ്ര പറഞ്ഞു. നാളെയാണ് ബോക്‌സിങ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. 

ആദ്യ ടെസ്റ്റിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് പിന്നാലെ രണ്ടാം ടെസ്റ്റില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഇന്ത്യ കൊണ്ടുവരിക എന്നതാണ് ആരാധകരില്‍ ആകാംക്ഷ സൃഷ്ടിക്കുന്നത്. കോഹ് ലിയുടേയും മുഹമ്മദ് ഷമിയുടേയും അഭാവം ഇന്ത്യയുടെ സമ്മര്‍ദം ഇരട്ടിയാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍