കായികം

160 ഗോള്‍കീപ്പര്‍മാര്‍ക്ക് 644 കുപ്പി ബിയര്‍; മെസിയുടെ ചരിത്ര നേട്ടത്തിലെ ആഘോഷം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

രു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ് മറികടന്ന മെസിയുടെ നേട്ടത്തില്‍ വിചിത്ര ആഘോഷവുമായി അമേരിക്കന്‍ ബിയര്‍ കമ്പനി. 160 ഗോള്‍ കീപ്പര്‍മാര്‍ക്കായി 644 ബിയര്‍ ബോട്ടിലുകളാണ് കമ്പനി അയച്ചത്. 

അമേരിക്കന്‍ ബിയര്‍ കമ്പനിയായ ബഡ്‌വീസറാണ് മെസിയുടെ ഗോള്‍ വഴങ്ങിയ 160 ഗോള്‍ കീപ്പര്‍മാര്‍ക്ക് 644 പേഴ്‌സണലൈസ്ഡ് ബിയര്‍ ബോട്ടിലുകള്‍ അയച്ചത്. അവര്‍ വഴങ്ങിയ ഗോളുകളുടെ ലേബല്‍ ബോട്ടിലിലുണ്ടാവും. 

ലാ ലീഗ ക്ലബായ വലന്‍സിയ മുന്‍ ഗോള്‍ കീപ്പര്‍ ഡീഗോ അല്‍വെസിന് 19 ബോട്ടിലുകളാണ് ലഭിച്ചത്. മെസിയുടെ ഗോളുകള്‍ ഏറ്റവും കൂടുതല്‍ വഴങ്ങിയ ഗോള്‍ കൂപ്പല്‍ അല്‍വെസാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ ഇകര്‍ കാസില്ലസാണ്. 17 ബോട്ടിലുകളാണ് കാസില്ലസിന് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'