കായികം

ബാറ്റെടുത്ത് ഹിറ്റ്മാന്‍, ഫീല്‍ഡിങ്ങിലും പരിശീലനം; രഹാനെയും കൂട്ടരും വിശ്രമത്തില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പായി രണ്ട് ദിവസത്തെ വിശ്രമത്തിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ക്വാറന്റൈന്‍ കഴിഞ്ഞെത്തിയ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു. 

ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും രോഹിത് പരിശീലനം നടത്തി. ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡിന് കീഴിലാണ് രോഹിത് നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചത്. ഇന്ത്യയില്‍ നിന്ന് സിഡ്‌നിയില്‍ എത്തിയെങ്കിലും 14 ദിവസത്തെ ക്വാറന്റൈനിലായിരുന്നു രോഹിത് ഇതുവരെ. 

മെല്‍ബണില്‍ ഫീല്‍ഡിങ് പരിശീലനം നടത്തുന്ന രോഹിത്തിന്റെ ചിത്രങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വഴി പങ്കുവെക്കുന്നത്. നെറ്റ്‌സില്‍ ബാറ്റിങ് കോച്ചിനും, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിനും കീഴിലാവും രോഹിത്തിന്റെ പരിശീലനം എന്ന് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ബോറിയ മജുംദാര്‍ ട്വീറ്റ് ചെയ്തു. 

ജനുവരി ഏഴിനാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് കഴിഞ്ഞെങ്കിലും സിഡ്‌നിയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മെല്‍ബണില്‍ തന്നെ തുടരുകയാണ് ഇരു ടീമും. ജനുവരി നാലിന് മാത്രമേ ടീമുകള്‍ സിഡ്‌നിയിലേക്ക് എത്തുകയുള്ളു. ഡിസംബര്‍ 31ന് ലിഡ്‌നിയില്‍ എത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'