കായികം

'ടോസ് ചതിക്കില്ലാശാനെ'; റണ്‍ മഴ പെയ്യുമെന്ന് പ്രവചനം; ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയച്ചു

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങനയച്ചു. ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ആദ്യ ഏകദിനത്തിലെ 4 വിക്കറ്റ് തോല്‍വി കണ്ണു തുറപ്പിച്ച ഇന്ത്യയെയാകും ഇന്ന് ഈഡന്‍ പാര്‍ക്കില്‍ കാണുക. മൂന്നു മത്സരപരമ്പരയില്‍ ആദ്യകളി ജയിച്ച ന്യൂസിലന്‍ഡ് 1–0ന് മുന്നിലാണ്. 

ഓക്‌ലന്‍ഡ് ബാറ്റ്‌സ്മാന്‍മാരുടെ അരങ്ങാണ്. ചെറിയ മൈതാനം. ട്വന്റി–20യില്‍ പരമ്പരയില്‍ പൂര്‍ണമായും പരാജയപ്പെട്ട കിവികള്‍ ബാറ്റിങ് മികവിലാണ് ആദ്യ ഏകദിനം നേടിയത്. സെഞ്ചുറി നേടിയ റോസ് ടെയ്‌ലറാണ് പ്രതീക്ഷ.

ഇന്ത്യന്‍ നിരയില്‍ പുതിയ ഓപ്പണിങ് സഖ്യമായ പൃഥ്വി ഷാ–മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ട് ഇന്നും തുടരും. ബാറ്റിങ് നിരയില്‍ മാറ്റങ്ങളുണ്ടാകില്ല. ബൗളര്‍മാരില്‍ ശര്‍ദുള്‍ താക്കൂറിനും കുല്‍ദീപ് യാദവിനും സ്ഥാനം നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഹാമില്‍ട്ടണിലെ ആദ്യ കളിയില്‍ ഇരുവരും ധാരാളം റണ്‍ വഴങ്ങിയിരുന്നു. ശര്‍ദുളിനുപകരം നവ്ദീപ് സെയ്‌നിയും കുല്‍ദീപിനുപകരം യുശ്‌വേന്ദ്ര ചഹാലും ടീമിലെത്തി.

കിവീസ് ഇന്ത്യയുടെ 347 റണ്‍സ് പിന്തുടര്‍ന്നു ജയിച്ച സെഡന്‍ പാര്‍ക്കിനെക്കാള്‍ ചെറിയ മൈതാനമാണ് ഈഡനിലേത്. അതിനെക്കാള്‍ വലിയ സ്‌കോര്‍ പിറന്നേക്കാം, ഒരു പക്ഷേ അതും പിന്തുടര്‍ന്നു ജയിച്ചേക്കാം. രണ്ടാമതു ബാറ്റ് ചെയ്തവരെ കൃത്യമായി പിന്തുണയ്ക്കുന്നതാണ് ഈഡനിലെ ചരിത്രം. അതിനാല്‍ ടോസ് നിര്‍ണായകമാണ്. ട്വന്റി20 പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ഇവിടെ പിന്തുടര്‍ന്നാണു ജയിച്ചത്. ഇതിനു മുന്‍പുള്ള രണ്ട് പരമ്പരകളും (വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും) ആദ്യ മത്സരം തോറ്റശേഷമാണ് ജയിച്ചത് എന്നതും ഇന്ത്യയ്ക്ക് അല്‍പം ആത്മവിശ്വാസം നല്‍കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ