കായികം

ത്രിരാഷ്ട്ര ടി20 പരമ്പര: ഏഴ് വിക്കറ്റിന് ഓസ്‌ട്രേലിയയെ തറപറ്റിച്ച് ഇന്ത്യന്‍ വനിതകള്‍ 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് വിജയശില്‍പി. 

ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 177റണ്‍സുമായി ജയം നേടി. 

പതിനാറുകാരിയായ ഷെഫാലി വെര്‍മ്മ നല്‍കിയ മികച്ച തുടക്കം ഇന്ത്യന്‍ നിരയ്ക്ക് ഗുണകരമായി. ഓപ്പണര്‍ ഷെഫാലി 28 ബോളുകളില്‍ നിന്നാണ് 49റണ്‍സ് അടിച്ചത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്ങ്‌സ്. 48 ബോളുകളില്‍ നിന്നാണ് സ്മൃതിയുടെ 55 റണ്‍സ് നേട്ടം. 19 ബോളില്‍ നിന്ന് 30 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസ്സും മികച്ച പ്രകടനം കാഴ്ചവച്ചു. നാല് ബൗണ്ടറി അടങ്ങുന്നതായിരുന്നു ജമീമയുടെ ബാറ്റിങ്. 20 ബോളില്‍ നിന്ന് 20 റണ്‍സ് നേടി ഹര്‍മന്‍പ്രീതും 4 ബോളില്‍ നിന്ന് 11 റണ്‍സുമായി ദീപ്തി ശര്‍മ്മയും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 

ഓസിസ് നിരയില്‍ 57 ബോളില്‍ നിന്ന് 93 റണ്‍സ് നേടിയ ആശ്ലീഗ് ഗാര്‍ഡ്‌നര്‍ ടോപ് സ്‌കോററായി. 22 ബോളില്‍ നിന്ന് 37 റണ്‍സുമായി മെഗ് ലാനിങ്ങ്‌സും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

ബോളിങ് നിരയില്‍ ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ നേടി. രാജേശ്വരി, രാഥാ യാധവ്, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരക്# ഓരോ വിക്കറ്റ് വീതവും നേടി. 

ഈ ജയത്തോടെ ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ കളിച്ച കഴിഞ്ഞ രണ്ട് കളികളില്‍ ഇന്ത്യ നാല് വിക്കറ്റിന് പരാജയം സമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ലീഗിലെ അവസാന മാച്ച് ഞായറാഴ്ച നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം