കായികം

എന്തുകൊണ്ട് കേദാര്‍ ജാദവ്? നന്നായി കളിച്ചിട്ടും മനീഷ് പാണ്ഡേയെ ഒഴിവാക്കിയത് എന്തിന്? വിമര്‍ശനം ശക്തം 

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡിനോട് പരമ്പര തോറ്റതിന് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരെ ആരാധകര്‍. മനീഷ് പാണ്ഡേക്ക് പകരം എന്തിന് കേദാര്‍ ജാദവിനെ ഉള്‍പ്പെടുത്തിയെന്ന ചോദ്യമായിട്ടാണ് മാനേജ്‌മെന്റിനെതിരെ വിമര്‍ശനം ഉയരുന്നത്. 

വാലറ്റത്ത് സെയ്‌നിയും, താക്കൂറുമെല്ലാം പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കേദാര്‍ ജാദവ് 27 പന്തില്‍ നിന്ന് 9 റണ്‍സ് എടുത്ത് പുറത്തായി. ഡോട്ട് ബോളുകള്‍ക്ക് മുന്‍തൂക്കം നല്‍കിയ ആയിരുന്നു ചെയ്‌സ് ചെയ്യവെ ജാദവിന്റെ ഇന്നിങ്‌സ്. 

ഒരു ബൗണ്ടറി മാത്രമാണ് അവിടെ ജാദവിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഒടുവില്‍ ടീം ടോട്ടല്‍ 100 കടക്കുന്നതിന് മുന്‍പ് തന്നെ 21ാം ഓവറിലെ ജാദവിനെ സൗത്തി മടക്കി. ട്വന്റി20 പരമ്പരയില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ അര്‍ധശതകവുമായി ടീമിനെ കരകയറ്റിയ മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ് ആണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ജാദവിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനും, ഫീല്‍ഡറുമാണ് മനീഷ് പാണ്ഡേയെന്ന് ജാദവിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. ആറാം ബൗളര്‍ എന്ന ഓപ്ഷനിലും മനീഷിനെ പരിഗണിക്കാം. ഒരോവര്‍ പോലും ജാദവിന് നല്‍കാതെ എന്തിന്റെ പേരിലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതെന്നും ചോദ്യമുയരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം