കായികം

'ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റം', ഫൈനലിനൊടുവിലെ കയ്യാങ്കളിയെ കുറിച്ച് പ്രിയം ഗാര്‍ഗ് 

സമകാലിക മലയാളം ഡെസ്ക്

ലിയ ആവേശം നിറച്ചാണ് ബംഗ്ലാദേശ് ആദ്യമായി അണ്ടര്‍ 19 ലോക കിരീടത്തില്‍ മുത്തമിട്ടത്. ചെറിയ ടോട്ടല്‍ പ്രതിരോധിച്ച് തുടരെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഏകപക്ഷീയമായ വിജയം ബംഗ്ലാദേശിന് നിഷേധിച്ചു. കൗമാര പോര് ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള വകയെല്ലാം നല്‍കിയപ്പോള്‍ മത്സരത്തിന് ശേഷം കയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ നീങ്ങി. 

മത്സരം കഴിഞ്ഞ ഉടനെ ബംഗ്ലാദേശ് താരങ്ങള്‍ ഡ്രസിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഒഴുകി എത്തിയതിന് പിന്നാലെയാണ് കയ്യാങ്കളിയുണ്ടായത്. ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വൃത്തികെട്ട പ്രതികരണമാണ് ബംഗ്ലാദേശ് താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്നാണ് ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗ് പ്രതികരിച്ചത്. 

ഞങ്ങള്‍ കാര്യങ്ങള്‍ ലളിതമായാണ് എടുത്തത്. നമ്മള്‍ ജയിക്കും, തോല്‍ക്കും, അതെല്ലാം കളിയുടെ ഭാഗമാണ്. എന്നാല്‍ വൃത്തിക്കെട്ട പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നുമുണ്ടായത്. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. എങ്കിലും എല്ലാം ഒക്കെയാണ്, പ്രിയം ഗാര്‍ഗ് മത്സരത്തിന് ശേഷം പറഞ്ഞു. 

 ഇന്ത്യന്‍ ടീമിന്റെ ഇന്നിങ്‌സിന് ഇടയിലും മാന്യമല്ലാത്ത രീതിയിലായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ പെരുമാറ്റം. പേസേര്‍ ഷൊരിഫുള്‍ ഇസ്ലാം തന്റെ ഓരോ ഡെലിവറി കഴിയുമ്പോഴും ഇന്ത്യന്‍ ബാറ്റ്‌സ്മാനെ സ്ലെഡ്ജ് ചെയ്തുകൊണ്ടിരുന്നു. 

കളിയില്‍ ബംഗ്ലാദേശ് ജയത്തോട് അടുക്കുന്നതിന് ഇടയില്‍ സഭ്യമായ ഭാഷയിലല്ലാതെ ഷൊരിഫുള്‍ സംസാരിക്കുന്നത് ക്യാമറയില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീം നായകന്‍ അക്ബര്‍ അലി മാപ്പ് പറഞ്ഞു. ഫൈനലില്‍ വൈകാരികത കൂടുതലായിരിക്കും. അതാണ് കളിക്കാരില്‍ നിന്ന് അങ്ങനെ പ്രതികരണം വന്നത്. എന്നാല്‍ കളിയില്‍ ഏത് സാഹചര്യത്തിലും എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട്, ബംഗ്ലാദേശ് നായകന്‍ പറഞ്ഞു. 

ലോകകപ്പ് ഫൈനലിന് മുന്‍പ് ഏഷ്യാ കപ്പ് ഫൈനലില്‍ ഞങ്ങള്‍ ഇന്ത്യയോട് തോറ്റിരുന്നു. അതിന് ഇവിടെ പകരം വീട്ടാനായത് ബംഗ്ലാദേശ് താരങ്ങളെ വളരെ സന്തോഷിപ്പിച്ചു. എങ്കിലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എന്റെ കളിക്കാരില്‍ നിന്നുണ്ടായത്, അതില്‍ ഞാന്‍ മാപ്പ് പറയുന്നു, അക്ബര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍