കായികം

ഇന്ത്യ തിരിച്ചടിക്കുന്നു, ശ്രേയസിനും രാഹുലിനും അര്‍ധശതകം, സെഞ്ചുറി കൂട്ടുകെട്ട് 

സമകാലിക മലയാളം ഡെസ്ക്

മൗണ്ട് മാന്‍ഗനൂയി: മൂന്നാം ഏകദിനത്തില്‍ തുടക്കത്തിലെ നേരിട്ട തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി ശ്രേയസ് അയ്യരും, കെ എല്‍ രാഹുലും. രണ്ട് പേരും അര്‍ധശതകം പിന്നിട്ടു. 34 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 എന്ന നിലയിലാണ് ഇന്ത്യ. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയില്‍ നിന്ന ഇന്ത്യയെ 100 റണ്‍സിന്റെ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ ചേര്‍ത്താണ് ശ്രേയസും, രാഹുലും രക്ഷപെടുത്തിയത്. ഒടുവില്‍ 62 റണ്‍സ് എടുത്ത് നിന്ന ശ്രേയസിനെ മടക്കി നീഷാം കിവീസിന് ബ്രേക്ക് നല്‍കി. 

63 പന്തില്‍ നിന്ന് 9 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഒരു റണ്‍ മാത്രമെടുത്ത് നിന്ന മായങ്കിനെ ജാമിസണ്‍ ബൗള്‍ഡാക്കി. ഇന്ത്യന്‍ സ്‌കോര്‍ 32ല്‍ നില്‍ക്കെ കോഹ് ലിയും മടങ്ങി. 

മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന പൃഥ്വി ഷായെ റണ്‍ഔട്ടിലൂടെ പുറത്താക്കി ഗ്രാന്‍ഡ്‌ഹോം ഇന്ത്യക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. 42 പന്തില്‍ നിന്ന് 3 ഫോറും രണ്ട് സിക്‌സും പറത്തിയാണ് പൃഥ്വി മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി