കായികം

115-3ല്‍ നിന്ന് 144ന് ഓള്‍ ഔട്ട്; സ്മൃതി മന്ദാനയുടെ വെടിക്കെട്ടും പാഴായി; ഫൈനലില്‍ ഓസീസിന് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

വിക്‌റ്റോറിയ: മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയില്‍ നിന്ന് 144ന് ഓള്‍ ഔട്ട്. 37 പന്തില്‍ നിന്ന് 66 റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്‌സും പാഴായി. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ പടിക്കല്‍ കലമുടച്ച് ഇന്ത്യ. 

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 156 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 11 റണ്‍സിന്റെ തോല്‍വി. ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ 144 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. ഫൈനലില്‍ ചെയ്‌സിങ്ങിന്റെ സമ്മര്‍ദത്തില്‍ നിന്ന ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ഓസ്‌ട്രേലിയ വീഴ്ത്തിക്കൊണ്ടിരുന്നു. പക്ഷേ അതൊന്നും മന്ദാനയുടെ തകര്‍പ്പന്‍ കളിക്ക് തടസമായില്ല. 

37 പന്തില്‍ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെയാണ് മന്ദാന കുതിച്ചത്. എന്നാല്‍ പതിനഞ്ചാം ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ മന്ദാന പുറത്തായതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ കൈകളില്‍ നിന്നകന്നു പോയി. 

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെസ് ജോനാസനാണ് ഇന്ത്യയെ തകര്‍ത്തത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയാണ് ജെസ് 5 വിക്കറ്റ് പിഴുതത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങി ഓസ്‌ട്രേലിയക്ക് കരുത്തായത് ഓപ്പണര്‍ ബെത്ത് മൂനേയുടെ ഇന്നിങ്‌സ് ആണ്. ബെത്ത് 54 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താവാതെ നിന്നു. ബെത്താണ് ടൂര്‍ണമെന്റിലെ താരം. ഇന്ത്യയെ തകര്‍ത്ത ജെസ് കളിയിലെ താരവുമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''