കായികം

ബൂമ്രക്ക് തിരിച്ചടി, റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു; കളിക്കാതിരുന്ന ബോള്‍ട്ട് ഒന്നാമത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡ് പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രക്ക് ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി. ബാറ്റിങ്ങില്‍ കോഹ് ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 

719 പോയിന്റോടെയാണ് ബൂമ്ര രണ്ടാം സ്ഥാനത്തേക്ക് വീണത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുക കൂടി ചെയ്യാതിരുന്ന കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്തേക്കെത്തിയത്. 727 പോയിന്റാണ് ഒന്നാം സ്ഥാനം പിടിച്ച ബോള്‍ട്ടിനുള്ളത്. 

കിവീസിനെതിരായ ഏകദിന പരമ്പരയില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ബൂമ്രക്കായില്ല. ഉഭയകക്ഷി പരമ്പരയില്‍ ഇത് ആദ്യമായാണ് ബൂമ്രക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോവുന്നത്. ബൗളര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ അഫ്ഗാന്‍ സ്പിന്നര്‍ മുജൂഹ് ഉര്‍ റഹ്മാനാണ് രണ്ടാം സ്ഥാനത്ത്. നാലാമത് റബാഡയും അഞ്ചാമത് കമിന്‍സും. 

കിവീസിനെതിരെ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 75 റണ്‍സ് മാത്രമാണ് കോഹ് ലി നേടിയത്. രോഹിത് പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ ഇറങ്ങിയതുമില്ല. എന്നാല്‍ റാങ്കിങ്ങില്‍ ഇത് വലിയ വ്യത്യാസം വരുത്തിയില്ല. പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം