കായികം

'ധോനി, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍; ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു'- പ്രശംസിച്ച് സുരേഷ് റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: നായക മികവിനാലും വിക്കറ്റ് കീപ്പറെന്ന നിലയിലും വെടിക്കെട്ട് ബാറ്റിങിന്റെ പേരിലുമെല്ലാം തന്റെ മികവ് ആവോളം അടയാളപ്പെടുത്തിയ ആളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഹ താരവും  മുന്‍ ഇന്ത്യന്‍ താരവും കൂടിയായ സുരേഷ് റെയ്‌ന ഇപ്പോഴിതാ ധോനിയെ പ്രശംസിച്ച് രംഗത്തെത്തി. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോനി ആണെന്ന് സുരേഷ് റെയ്‌ന പറയുന്നു. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളാണ് ധോനി സൃഷ്ടിച്ചത്. അത് ഡ്രസിങ് റൂമില്‍ പോലും പ്രകടമായിരുന്നു. ധോനിയുടെ ക്യാപ്റ്റന്‍സിക്ക് പകരം വെക്കാന്‍ ആരും ഇല്ലെന്നും റെയ്‌ന പറയുന്നു. 

ധോനി ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ ഇന്ത്യന്‍ ടീം എങ്ങനെയാണൊ അതുപോലെയാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം. ധോനിയുടെ സാന്നിധ്യം ഡ്രസിങ് റൂമിലെ അന്തരീക്ഷം മികച്ചതാക്കുന്നു. സീസണില്‍ ചെന്നൈക്ക് മികച്ച ടീമാണുള്ളത്. ഇത്തവണ കിരീട പ്രതീക്ഷ ഉണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?