കായികം

ഇനി സിങ്കം സ്റ്റൈല്‍! പുതിയ ലോഗോയുമായി റോയല്‍ ചലഞ്ചേഴ്‌സ്; മൂര്‍ച്ചയില്ലാതെ പോവരുതെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ പതിമൂന്നാം സീസണിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് എത്തുന്നത് മാറ്റങ്ങളോടെ. ടീമിന്റെ പുതിയ ലോഗോ ടീം പുറത്തിറക്കി. സിംഹവുമായാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ പുതിയ ലോഗോ. 

ടീമിന്റെ ചങ്കൂറ്റവും, നിര്‍ഭയത്വവുമാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ടീം പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സിന് ഒപ്പം എന്നുമുള്ള ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നത് തുടരുക എന്ന കടമയാണ് ലോഗോയിലൂടെ പ്രകടിപ്പിക്കുന്നതെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല പറഞ്ഞു. 

ലക്ഷ്യങ്ങള്‍ക്ക് ജീവന്‍ നല്‍കാനും, അഭിനിവേശം ആഘോഷിക്കാനും ക്ലബിന്റെ വ്യക്തിത്വത്തില്‍ മാറ്റം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ലോഗോ മാറ്റുന്നതിലേക്ക് കടന്നതെന്നും ക്ലബ് ചെയര്‍മാന്‍ പറഞ്ഞു. 

നേരത്തെ, ട്വിറ്ററിലെ ഡിസ്‌പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകളുമെല്ലാം ആര്‍സിബി ഡിലീറ്റ് ചെയ്തിരുന്നു. ടീം നായകന്‍ കോഹ് ലിയെ കൂടാതെ ഡിവില്ലിയേഴ്‌സ്, ചഹല്‍ എന്നിവരും ക്ലബിന്റെ ഈ നീക്കത്തെ ചോദ്യം ചെയ്ത് എത്തുകയുണ്ടായി.

ടീമിന്റെ പേര് ആര്‍സിബി മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് ഗ്രൂപ്പ് വന്നതിന് പിന്നാലെയാണ് ടീം പേര് മാറ്റുന്നു എന്ന നിലയില്‍ റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍സിബിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി