കായികം

ഏത് പൊസിഷനിലും ബാറ്റ് ചെയ്യും, വിക്കറ്റ് കീപ്പറാകും; പന്തിനെ രാഹുല്‍ ഇവിടെയും വെട്ടിയെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിവിധ റോളുകള്‍ ഏറ്റെടുത്ത് വിജയകരമായി മുന്നേറുകയാണ് കെഎല്‍ രാഹുല്‍. ഓപണറായും ഫിനിഷറായും മധ്യനിരയിലും തുടങ്ങി ഏത് സ്ഥാനത്ത് ബാറ്റ് ചെയ്തും ഒപ്പം വിക്കറ്റ് കീപ്പര്‍ റോള്‍ ഏറ്റെടുത്തുമൊക്കെ രാഹുല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ കളത്തിന് പുറത്ത് മറ്റൊരു റോള്‍ രാഹുലിനെ തേടിയെത്തിയതായി സോഷ്യല്‍ മീഡിയ. രാഹുല്‍ പങ്കിട്ട ഒരു ചിത്രമാണ് ട്രോളിനാധാരം. കായിക അവതാരകന്‍ ജതിന്‍ സപ്രുവിന്റെ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രം രാഹുല്‍ സ്വന്തം ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് ട്രോളുമായി ആരാധകര്‍ എത്തിയത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഋഷഭ് പന്ത് മികച്ച ബേബി സിറ്റര്‍ എന്ന പെരുമ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കെഎല്‍ രാഹുലാണ് പുതിയ ബേബി സിറ്റര്‍ എന്ന് ആരാധകര്‍ പറയുന്നു. ഋഷഭ് പന്തിന് അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷണമെന്ന നിലയില്‍ രാഹുലിന് വിക്കറ്റ് കീപ്പറായി അവസരം നല്‍കിയത്. ബാറ്റിങിലും കീപ്പിങിലും താരം തിളങ്ങിയതോടെ പന്തിന്റെ അവസരം പോയി. ഇപ്പോഴിതാ പന്തിന്റെ ബേബി സിറ്റിങ് സ്‌കില്‍സും രാഹുലിനുണ്ട് എന്ന് ആരാധകര്‍ കുറിച്ചു.

കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയ്ക്ക് 'മികച്ച സൗഹൃദം' എന്ന കുറിപ്പാണ് രാഹുല്‍ നല്‍കിയത്. രാഹുലിന്റെ പോസ്റ്റ് ജതിന്‍ സപ്രുവും പങ്കിട്ടു. 'മറ്റൊരു റോള്‍' എന്ന കുറിപ്പോടെയാണ് ജതിന്‍ പോസ്റ്റ് പങ്കിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം