കായികം

‘കലങ്ങിയില്ല... നല്ലോണം കലക്കി ഒരു ​ഗ്ലാസൂടെ തരട്ടെ മോനെ‘- വൈറലായി സഞ്ജുവിന്റെ ടിക്‌ടോക്‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമം​ഗമായ മലയാളി താരം സഞ്ജു സാംസണും അമ്മയും ചേർന്ന് അവതരിപ്പിച്ച ടിക്‌ടോക്‌ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്‌ടോക്‌ വീഡിയോയാണ് തരംഗമായത്. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച ‘യോദ്ധ’ എന്ന മലയാള ചിത്രത്തിലെ ഒരു ജനപ്രിയ രംഗമാണ് ഇരുവരും ചേർന്ന് ടിക്‌ടോക്കിലൂടെ അനുകരിച്ചത്.

ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തോൽപ്പിക്കാൻ ജഗതിയുടെ കഥാപാത്രം ഉറക്കമിളച്ചിരുന്ന് ചെസ് പഠിക്കുന്ന രംഗമുണ്ട്. അതിനിടെ നടി മീന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം ഒരു ഗ്ലാസിൽ പാലുമായെത്തി മകന് നൽകുന്ന രംഗമാണ് ഇരുവരും ചേർന്ന് അഭിനയിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ടിക്‌ടോക്‌ അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ സഞ്ജു പങ്കുവച്ചിരിക്കുന്നത്. ‘അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം’ എന്ന ചെറു വാചകത്തോടെയാണ് സഞ്ജു വീഡിയോ ആരാധകർക്കായി പങ്കുവച്ചത്.

ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ അംഗമായിരുന്ന സഞ്ജു, ശിഖർ ധവാനു പരുക്കേറ്റപ്പോൾ സീനിയർ ടീമിലും ഇടംപിടിച്ചിരുന്നു. ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും ബാറ്റിങിൽ മികവ് പുലർത്താൻ സാധിച്ചില്ല. എന്നാൽ ഉജ്ജ്വല ഫീൽഡിങ്ങുമായി സഞ്ജു കൈയടി നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു