കായികം

ബാറ്റിങ്ങില്‍ പുതിയ അളവുകോല്‍ സ്ഥാപിച്ച കളിക്കാരന്‍;  എല്ലാ ഫോര്‍മാറ്റിലും മികച്ചത് കോഹ്‌ലി തന്നെയെന്ന് വില്യംസണ്‍ 

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും നിലവില്‍ മികച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കിവീസ് നായകന് മറുത്തൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. കോഹ് ലി എന്ന് സംശയമേതുമില്ലാതെ വില്യംസണ്‍ മറുപടി നല്‍കുന്നു. 

എല്ലാ ഫോര്‍മാറ്റിലും കോഹ് ലിയാണ് മികച്ചത് എന്ന് സംശയമേതുമില്ലാതെ പറയാം. ഏറെ ആരാധനയോടെയാണ് വിരാട് കോഹ് ലിയെ കാണുന്നത്. അണ്ടര്‍ 19 മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ബാറ്റിങ് മികവ് കൊണ്ട് പുതിയ അളവുകോലുകള്‍ സ്ഥാപിച്ച വ്യക്തിയാണ് കോഹ് ലി, വില്യംസണ്‍ പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നിരവധി വട്ടം ഞങ്ങള്‍ പരസ്പരം മത്സരിച്ചു. വ്യത്യസ്തമായ ശൈലിയാണ് ഞങ്ങളുടേത് എങ്കില്‍ പോലും കോഹ് ലിയുമായി സംസാരിക്കുന്നതും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പ്രചോദനം നല്‍കുന്നതാണ്, വില്യംസണ്‍ പറഞ്ഞു. 

മികച്ച ടീമാണ് ഇന്ത്യയുടേത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ മുന്നിട്ട് നില്‍ക്കുന്നു. മികച്ച ബാറ്റ്‌സ്മാന്മാരും ലോകോത്തര ബൗളര്‍മാരും ടീമിലുള്ളതാണ് അവരുടെ ഈ കുതിപ്പിന് പിന്നിലുള്ളതെന്നും വില്യംസണ്‍ ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറ്റിങ്ങല്‍ ത്രില്ലറില്‍ അടൂര്‍ പ്രകാശ്, ഫോട്ടോ ഫിനിഷില്‍ ജയം; എല്‍ഡിഎഫ് ആലത്തൂരില്‍ ഒതുങ്ങി

'യാചിക്കുകയും പരാതിപ്പെടുകയും അരുത്'; വിജയത്തിനായി ഏഴ് നിയമങ്ങൾ, പിതാവിന്റെ കുറിപ്പ് പങ്കുവെച്ച് നെറ്റ്ഫ്ലിക്‌സ് സഹസ്ഥാപകൻ

'നല്ലൊരു സിനിമാറ്റിക് അനുഭവമായിരിക്കും'; വീര ധീര സൂരൻ അപ്ഡേറ്റുമായി സംവിധായകൻ

ഷുഗര്‍-ഫ്രീ ലേബലില്‍ വരുന്ന ഭക്ഷണങ്ങളിലും ഷുഗര്‍; മുന്നറിയിപ്പുമായി ഐസിഎംആര്‍

ലീഡില്‍ രാഹുലിന്റെ പകുതിയില്‍ താഴെ; വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ഇടിവ്