കായികം

'മറ്റൊരു സഹോദരനില്‍ നിന്നുള്ള അമ്മ'; ട്വീറ്റില്‍ ഉമര്‍ അക്മലിന് പിണഞ്ഞത് വന്‍ അബദ്ധം 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തി. അഴിമതി വിരുദ്ധ സംഘത്തിന്റെ അന്വേഷണം നടക്കുന്ന പശ്ചാതലത്തിലാണ് ഉമര്‍ അക്മലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ തന്റെ ടീമായ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് ഇസ്ലാമാബാദിനെ നേരിടാന്‍ ഒരുങ്ങുന്നതിന് മുന്‍പാണ് ഉമര്‍ അക്മലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല.

അതിനിടയില്‍ മറ്റൊരു കാര്യത്തിനും ഉമര്‍ അക്മല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. അക്മലിന്റെ ട്വീറ്റാണ് ആരാധകരില്‍ ചിരി പടര്‍ത്തിയത്. പാക് മുന്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ റസാക്കിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഉമര്‍ എഴുതിയത് മറ്റൊരു സഹോദരനില്‍ നിന്നുള്ള അമ്മ എന്നാണ്. അബദ്ധം മനസിലായതോടെ അക്മല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ അതിന് മുന്‍പ് തന്നെ ആരാധകര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് കൈക്കലാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍