കായികം

പന്തല്ല അത് തൊപ്പിയാണ്; ബൗണ്ടറിയിലേക്ക് പറന്ന് വില്ല്യംസന്റെ ക്യാപ്; പിന്നാലെ ഓടി കിവി നായകന്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാലാവസ്ഥ വലിയ ഘടകമാവുകയാണ്. ഒന്നാം ദിനത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. 

ഒന്നാം ദിനത്തില്‍ ഗ്രൗണ്ടില്‍ വലിയ കാറ്റും അനുഭവപ്പെട്ടു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരവെ അത്തരമൊരു കാറ്റ് പറ്റിച്ച പണി ശ്രദ്ധേയമായി മാറി. 

കളിയില്‍ ഇന്ത്യയുടെ ബാറ്റിങ് പുരോഗമിക്കവെ കാറ്റ് വീശി. കളി 46ാം ഓവറിലെത്തിയപ്പോള്‍ ടിം സൗത്തിയാണ് പന്തെറിയാനെത്തിയത്. ഈ സമയത്ത് നിര്‍ദേശങ്ങള്‍ നല്‍കാനായി കെയ്ന്‍ വില്ല്യംസന്‍ ബൗളിങ് എന്‍ഡിന് സമീപമെത്തി.

എന്നാല്‍ കാറ്റ് അതിശക്തമായതോടെ വില്ല്യംസന്റെ തലയിലെ തൊപ്പി പറന്ന് പോയി. ബൗളിങ് എന്‍ഡ് മുതല്‍ തൊപ്പിക്ക് പിന്നാലെ ഓടിയ കിവി നായകന്‍ ബൗണ്ടറിക്ക് പുറത്ത് വച്ചാണ് തന്റെ തൊപ്പി വീണ്ടെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍