കായികം

'അസൂയ വേണ്ട, ഇവൾ എന്റെ ഇഷ്ട ലെ​ഗ് സ്പിന്നർ'; പൂനം യാദവിനെക്കുറിച്ച് വിൻഡീസ് ഇതിഹാസം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വനിതാ ടി20 ലോകകപ്പിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്തപ്പോള്‍ താരമായി മാറിയത് പൂനം യാദവ് എന്ന ഇന്ത്യയുടെ ലെഗ്് സ്പിന്നറായിരുന്നു. നാല് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി മാറിയത് പൂനം ആയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന പ്രതിരോധിക്കാന്‍ സാധിക്കുന്ന സ്‌കോര്‍ ഓസീസിന് അപ്രാപ്യമാക്കിയത് പൂനത്തിന്റെ പന്തുകളായിരുന്നു. 

അതിനിടെ മുന്‍ ഇംഗ്ലീഷ് കൗണ്ടി താരവും ക്രിക്കറ്റ് കമന്റേറ്ററുമായ അലന്‍ വില്‍കിന്‍സിന്റെ ഒരു ട്വീറ്റ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുകയാണ്. മത്സര ശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിക്കേണ്ടി വന്നപ്പോഴാണ് പൂനം ഈ രാത്രിയില്‍ ഏറ്റവും വലിയ ബുദ്ധിമുട്ടുകളെ നേരിട്ടതെന്ന് അലന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. 

വെസ്റ്റിന്‍ഡീസ് ഇതിഹാസ പേസര്‍ ഇയാന്‍ ബിഷപ്പിന്റെ മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അലന്റെ ട്വീറ്റ്. അജാനബാഹുവായ ഇയാന്‍ ബിഷപ്പിന് മുന്നില്‍ പൂനം ഇത്തിരിക്കുഞ്ഞിനെ പോലെ തോന്നിപ്പിക്കുന്നു എന്നതായിരുന്നു അലന്റെ കമന്റിന്റെ സവിശേഷത. 

അലന് രസകരമായി തന്നെ ഇയാന്‍ ബിഷപ്പ് മറുപടി നല്‍കുന്നുണ്ട്. അസൂയ വേണ്ടെന്ന് ബിഷപ്പ് അലനോട് പറയുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലെഗ്‌സ്പിന്നറാണ് പൂനം എന്ന്  ബിഷപ്പ് മറുപടി ട്വീറ്റില്‍ വ്യക്തമാക്കി. 

ഇയാന്‍ ബിഷപ്പും പൂനവും കൂടെയുള്ള ചിത്രം എന്തായാലും ശ്രദ്ധേയമായി മാറുകയാണ്. ഇരുവരുടേയും വലിപ്പമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍