കായികം

'ഫുട്‌ബോളിലെ ഉസൈന്‍ ബോള്‍ട്ട്'; ഈ 19കാരന്റെ 'ഓട്ടം' കണ്ട് ആരാധകര്‍ പറയുന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സിക്കെതിരെ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് മിന്നും വിജയമാണ് സ്വന്തമാക്കിയത്. എവേ പോരാട്ടത്തിനിറങ്ങിയ ബയേണ്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയെ തകര്‍ത്തത്. ബാവേറിയന്‍സിനായി ഗ്നാബ്രി രണ്ടും ലെവന്‍ഡോസ്‌കി ഒരു ഗോളും നേടി. 

മത്സരത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയത് ബയേണ്‍ മ്യൂണിക്കിന്റെ 19കാരന്‍ താരം അല്‍ഫോണ്‍സോ ഡേവിസായിരുന്നു. സ്‌കോര്‍ ഷീറ്റിലൊന്നും താരത്തിന്റെ പേര് കാണുന്നില്ലെങ്കിലും ഈ ലെഫ്റ്റ് ബാക്ക് 90 മിനുട്ടും പുറത്തെടുത്തത് മികച്ച പ്രകടനം. പന്ത് പ്രതിരോധിച്ചും മുന്നേറ്റങ്ങള്‍ നടത്തിയും നിറഞ്ഞു കളിച്ച താരം ലെവന്‍ഡോസ്‌കിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 

എതിരാളികളെ കടത്തി വെട്ടി കുതിച്ച ഡേവിസിന്റെ മൈതാനത്തെ ഓട്ടം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ചെല്‍സിക്കെതിരായ പ്രകടനം ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോള്‍. 'ഫുട്‌ബോളിലെ ഉസൈന്‍ ബോള്‍ട്ട്' എന്ന പേരും ആരാധകര്‍ ഇപ്പോള്‍ ഡേവിസിന് നല്‍കി. 

മത്സരത്തിലുടനീളം ചെല്‍സിയുടെ പ്രതിരോധ നിരയെ താരം വെള്ളം കുടിപ്പിച്ചു. ഇംഗ്ലണ്ടിലെ മികച്ച പ്രതിരോധക്കാരനായ റീസ് ജെയിംസാണ് ചെല്‍സിയുടെ പ്രതിരോധത്തിലെ ശക്തി. റൈറ്റ് വിങ് ബാക്കായ റീസ് ജെയിംസിന് വിശ്രമമില്ലാത്ത അധ്വാനമാണ് ഡേവിസ് നല്‍കിയത്. ഡേവിസിന്റെ വേഗതയ്ക്കും മികവിനും മുന്നില്‍ റീസ് ഹതാശനായി നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു