കായികം

സെമി ഉറപ്പിക്കാനും ഷെഫാലിയുടെ വെടിക്കെട്ട്; വന്നപാടെ മടങ്ങി മന്ദാന, ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

വനിതാ ട്വന്റി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെ ഭേദപ്പെട്ട തുടക്കം. മൂന്നാമത്തെ ഓവറില്‍ തന്നെ സൂപ്പര്‍ താരം സ്മൃതി മന്ദാനയെ നഷ്ടമായെങ്കിലും ഷഫാലി വര്‍മ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് ഇന്ത്യയെ ആദ്യ ഓവറുകളില്‍ മുന്‍പോട്ടു കൊണ്ടുപോയി. 10 ഓവറിലേക്ക് കളി എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ട്വന്റി20 ലോകകപ്പില്‍ ഇത് തുടരെ മൂന്നാമത്തെ കളിയിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്. കഴിഞ്ഞ രണ്ട് കളിയിലും ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഭേദപ്പെട്ട കളി പുറത്തെടുക്കാന്‍ മന്ദാനക്കായിരുന്നില്ല. രണ്ടാമത്തെ മത്സരം പനിയെ തുടര്‍ന്ന് മന്ദാനക്ക് നഷ്ടമായി. എന്നാല്‍ മൂന്നാമത്തെ മത്സരത്തിലും ഫോമിലേക്ക് ഉയരാനാവാതെയാണ് മന്ദാന മടങ്ങുന്നത്. 

എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറിന്റെ അകമ്പടിയോടെ 11 റണ്‍സ് എടുത്ത് മന്ദാന പുറത്തായി. ഷഫാലിയുടെ ആക്രമണത്തിന് കൂട്ടായി താനിയ ഭാട്ടിയ എത്തിയെങ്കിലും കൂട്ടുകെട്ട് അധികം ഉയര്‍ത്താനായില്ല. 25 പന്തില്‍ നിന്ന് മൂന്ന് ഫോറിന്റെ അകമ്പടിയോടെ 23 റണ്‍സ് നേടി താനിയ മടങ്ങി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ തുടരെ രണ്ട് സിക്‌സ് ആണ് കിവീസ് സ്പിന്നര്‍ അന്ന പീറ്റേഴ്‌സനില്‍ നിന്ന് ഷഫാലി അടിച്ചെടുത്തത്. ഒന്‍പതാം ഓവറില്‍ 27 റണ്‍സില്‍ നില്‍ക്കെ ഷഫാലിയെ പുറത്താക്കാനുള്ള അവസരം ജെന്‍സെന്‍ നഷ്ടപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു