കായികം

വനിതാ ട്വന്റി20 ലോകകപ്പില്‍ കൂറ്റന്‍ സ്‌കോര്‍, ഇന്ത്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് സൗത്ത് ആഫ്രിക്ക

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: വനിതാ ട്വന്റി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് സൗത്ത് ആഫ്രിക്ക. വനിതാ ക്രിക്കറ്റിലെ കുഞ്ഞന്മാരായ തായ്‌ലാന്‍ഡിനെ പഞ്ഞിക്കിട്ട് ട്വന്റി20 ലോകകപ്പിലെ റെക്കോര്‍ഡ് സ്‌കോറാണ് സൗത്ത് ആഫ്രിക്കന്‍ പെണ്‍പട്ട അടിച്ചെടുത്തത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തായ്‌ലാന്‍ഡ് 82 റണ്‍സിന് പുറത്തായി. സൗത്ത് ആഫ്രിക്കക്ക് 113 റണ്‍സ് ജയം. 2018 ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കണ്ടെത്തിയ 194 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് സൗത്ത് ആഫ്രിക്ക മറികടന്നത്. 

അന്ന് 51 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം നല്‍കിയത്. ഇന്ന് സൗത്ത് ആഫ്രിക്കക്ക് റെക്കോര്‍ഡ് സ്‌കോര്‍ സമ്മാനിച്ചത് ലിസല്‍ ലീയുടെ സെഞ്ചുറിയും. 60 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സും സഹിതം 101 റണ്‍സ് എടുത്താണ് ലീ മടങ്ങിയത്. 41 പന്തില്‍ 61 റണ്‍സ് നേടി സുനെ ലൂസും, 11 പന്തില്‍ 24 റണ്‍സ് നേടി ചോലെ ട്രയോണും സൗത്ത് ആഫ്രിക്കയെ റെക്കോര്‍ഡ് സ്‌കോറിലേക്ക് എത്തിച്ചു. 

കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ തായ്‌ലാന്‍ഡ് ടീമില്‍ രണ്ട് കളിക്കാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഷബിനം ഇസ്മയിലും, സുനെ ലൂസുമാണ് തായ്‌ലാന്‍ഡ് പടയെ തകര്‍ത്തിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?