കായികം

ദുബയില്‍ ഏറ്റുമുട്ടും; ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനോട് മത്സരിക്കുമെന്ന് സൗരവ് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഏഷ്യാ കപ്പിന് ദുബയ് വേദിയാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. നേരത്തെ ഏഷ്യാകപ്പിന്റെ വേദിയായി തീരുമാനിച്ചത് പാകിസ്ഥാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് വേദിമാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വേദി മാറ്റം.

ദുബയ് ഏഷ്യാ കപ്പിന് വേദിയാകുമ്പോള്‍ ഇന്ത്യ പാകിസ്ഥാനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി പറഞ്ഞു. ദുബയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന് പോകുന്നതിന് മുന്‍പായി ഈഡന്‍ ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. 

നിഷ്പക്ഷമായ വേദിയില്‍ വെച്ച് മത്സരം നടക്കുകയാണെങ്കില്‍ പാക്കിസ്ഥാനോട് കളിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ മണ്ണില്‍ കളിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് കാരണം. 2103ന് ശേഷം ഇന്ത്യയും പാകിസ്ഥാനും പ്രധാന ഐസിസി മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍