കായികം

ഒരോവറില്‍ ആറ് സിക്‌സ് പറത്തി കീവീസ് താരത്തിന്റെ വെടിക്കെട്ട് 

സമകാലിക മലയാളം ഡെസ്ക്

വീണ്ടും ആറില്‍ ആറ് സിക്‌സ്...ഒരോവറില്‍ ആറ് സിക്‌സ് പറത്തി കാന്റെര്‍ബറി ബാറ്റ്‌സ്മാനാണ് ക്രിക്കറ്റ് ലോകത്തെ വീണ്ടും ത്രില്ലടിപ്പിക്കുന്നത്. കാന്റര്‍ബറിയുടെ ലിയോ കാര്‍ട്ടറാണ് ഒരോവറില്‍ ആറ് സിക്‌സ് പറത്തി ട്വന്റി20 ക്രിക്കറ്റില്‍ ഈ നേട്ടത്തിലേക്കെത്തുന്ന നാലാമത്തെ ക്രിക്കറ്റ് താരമാവുന്നത്. 

ലോക ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരോവറില്‍ ആറ് സിക്‌സ് പറത്തിയ കളിക്കാരില്‍ ഏഴാം സ്ഥാനത്തേക്കാണ് കാര്‍ട്ടര്‍ എത്തിയത്. ന്യൂസിലാന്‍ഡിലെ ട്വന്റി20 ലീഗായ സൂപ്പര്‍ സ്മാഷിലാണ് തകര്‍പ്പന്‍ കളി വന്നത്. കാന്റര്‍ബെറിയും, നോര്‍ത്തേന്‍ ഡിസ്ട്രിക്റ്റും തമ്മിലായിരുന്നു പോര്. 

29 പന്തില്‍ നിന്ന് കാര്‍ട്ടര്‍ 70 റണ്‍സ് നേടി പുറത്താവാതെ നിന്നു. നോര്‍ത്തന്‍ 
ഡിസ്ട്രിക്റ്റ് ഉയര്‍ത്തിയ 219 എന്ന വിജയ ലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കെ കാര്‍ട്ടറുടെ വെടിക്കെട്ടിന്റെ ബലത്തില്‍ കാന്റര്‍ബറി മറികടന്നു. 

2007ല്‍ യുവരാജ് സിങ്ങും, 2017ല്‍ വോഴ്‌സെസ്റ്റര്‍ഷയറിന്റെ റോസ് വൈറ്റ്‌ലിയും, 2018ല്‍ അഫ്ഗാനിസ്ഥാന്‍ ഹസ്‌റത്തുള്ളയുമാണ് ട്വന്റി20യില്‍ കാര്‍ട്ടറിന് മുന്‍പ് ഒരോവറിലെ ആറ് പന്തും സിക്‌സ് പറത്തിയത്. 2007ല്‍ സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ഗിബ്‌സ് ഏകദിന ലോകകപ്പില്‍ ആറ് പന്തില്‍ ആറും സിക്‌സ് പറത്തി. രാജ്യാന്തര ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് പന്തും സിക്‌സ് പറത്തിയവരില്‍ യുവിയും ഗിബ്‌സും മാത്രമാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി