കായികം

അങ്ങനെയിപ്പം കളിക്കണ്ട; ക്രിക്കറ്റ് പോരിനിടെ ഗ്രൗണ്ടില്‍ പാമ്പുകളുടെ വിളയാട്ടം!

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈ- കര്‍ണാടക പോരാട്ടത്തിനിടെ ഗ്രൗണ്ട് കൈയടക്കി പാമ്പുകള്‍! മത്സരത്തിന്റെ മൂന്നാം ദിനത്തിലാണ് പാമ്പുകള്‍ ഗ്രൗണ്ടിലെത്തിയത്. ഇതോടെ പല തവണ കളി നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

മത്സരം നടന്ന മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് ഗ്രൗണ്ടിലായിരുന്നു രണ്ട് പാമ്പുകളുടെ വിളയാട്ടം. ഒടുവില്‍ പാമ്പ് പിടിത്തക്കാരന്റെ സഹായം തേടിയാണ് ഇവയെ ഗ്രൗണ്ടില്‍ നിന്ന് തുരത്തിയത്.

ഇത് രണ്ടാം തവണയാണ് രഞ്ജി പോരാട്ടത്തിനിടെ പാമ്പ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടാം തീയതി നടന്ന ആന്ധ്ര- വിദര്‍ഭ മത്സരത്തിനിടെ വിജയവാഡയിലെ ഗ്രൗണ്ടിലും പാമ്പ് ഇറങ്ങി മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. അന്ന് പക്ഷേ ഗ്രൗണ്ട് സ്റ്റാഫ് തന്നെ പാമ്പിനെ പുറത്താക്കി മത്സരം വീണ്ടും ആരംഭിക്കുകയായിരുന്നു.

മുംബൈ- കര്‍ണാടക മത്സരത്തില്‍ മുംബൈ സ്വന്തം മൈതാനത്ത് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോറ്റു. നേരത്തെ റെയില്‍വേസിനോടും മുംബൈ സ്വന്തം തട്ടകത്തില്‍ പരാജയം സമ്മതിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി