കായികം

സഞ്ജുവിനെ ബഞ്ചില്‍ തന്നെ ഇരുത്താന്‍ സാധ്യത; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും. ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു.  രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്.

ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. എന്നാല്‍ കളിക്കാനിറങ്ങിയാല്‍ മാത്രം ഉറപ്പിക്കാം എന്ന സ്ഥിതി മാത്രമാണുള്ളത്. തുടര്‍ച്ചയായി എട്ടാം മത്സരത്തിലും സഞ്ജുവിനെ അവഗണിക്കാന്‍ തന്നെയാണ് സാധ്യതയുള്ളത്.  

പരിക്ക് ഭേദമായി തിരിച്ചുവരുന്ന ജസ്പ്രീത് ബുമ്രയും ലോകകപ്പ് ടീമില്‍ രണ്ടാം ഓപണറാകാന്‍ ശ്രമിക്കുന്ന ശിഖര്‍ ധവാനുമാണ് ശ്രദ്ധാ കേന്ദ്രം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലിനൊപ്പം ധവാന്‍ ഓപണറാകും. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവത്തില്‍ നവ്ദീപ് സെയ്‌നി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരടങ്ങുന്ന പേസ് നിരയെ ബുമ്‌റയാവും നയിക്കുക. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരില്‍ ഒരാള്‍ മാത്രമാകും അന്തിമ ഇലവനില്‍. രണ്ടാം ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ കളിച്ചേക്കും.

ഇന്ത്യ സാധ്യതാ ഇലവന്‍: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ധവാന്‍, രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ശിവം ദുബെ, ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, ബുമ്‌റ, നവ്ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ