കായികം

കോഹ് ലി തലയിലേറ്റുന്ന ദുബെയും വാഷിങ്ടണുമില്ല; സഞ്ജുവിനേയും ഗില്ലിനേയും ഉള്‍പ്പെടുത്തി, സ്‌റ്റൈറിസിന്റെ ഇലവന് കയ്യടിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് ന്യൂസിലാന്‍ഡ് മുന്‍ ഓള്‍ റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുന്ന രണ്ട് കളക്കാരെ സ്റ്റൈറിസ് ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. 

ടീം മാനേജ്‌മെന്റ് തുടരെ അവഗണിക്കുന്ന സഞ്ജു സാംസണ്‍, ട്വന്റി20യില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത ശുഭ്മാന്‍ ഗില്‍ എന്നിവരും സ്റ്റൈറിസിന്റെ ടീമില്‍ ഉള്‍പ്പെടുന്നു. ഗില്ലിന് ഇതുവരെ ഇന്ത്യയുടെ ട്വന്റി20 സംഘത്തിലേക്ക് വിളിയെത്തിയിട്ടില്ല. 

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന് കോഹ് ലി വ്യക്തമാക്കി കഴിഞ്ഞു. ലോകകപ്പ് മുന്‍പില്‍ കണ്ടാണ് ടീം തയ്യാറാക്കുന്നത് എന്നാണ് ഇതിന് വിശദീകരണമായി കോഹ് ലി പറഞ്ഞത്. ലങ്കയ്‌ക്കെതിരെ മൂന്നാം ട്വന്റി20യില്‍ പോലും സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ബിസിസിഐയ്ക്കും ടീം മാനേജ്‌മെന്റിനും എതിരെ വിമര്‍ശവം ഉയരും. 

ലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ പോവുന്ന തുടരെയുള്ള മൂന്നാമത്തെ പരമ്പരയാവും ഇത്. ശിവം ദുബെയ്ക്കും, വാഷിങ്ടണ്‍ സുന്ദറിനും തുടരെ അവസരങ്ങള്‍ നല്‍കിയാണ് ഇന്ത്യ സഞ്ജുവിനെ അവഗണിക്കുന്നത്. 

സ്‌റ്റൈറിസിന്റെ പ്ലേയിങ് ഇലവന്‍ 

വിരാട് കോഹ് ലി(നായകന്‍), രോഹിത്, രാഹുല്‍, ശ്രേയസ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ബൂമ്ര, ചഹല്‍, കുല്‍ദീപ്, ധവാന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു, രവീന്ദ്ര ജഡേജ നവ്ദീപ് സെയ്‌നി, ദീപക് ചഹര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ