കായികം

പരിശീലനത്തിനിടയില്‍ കഴുത്തില്‍ അമ്പ് തുളഞ്ഞു കയറി, മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുറത്തെടുക്കാനായില്ല; എയിംസില്‍ ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിശീലനത്തിന് ഇടയില്‍ പന്ത്രണ്ടുകാരിയായ അമ്പെയ്ത്ത് താരത്തിന്റെ കഴുത്തിലേക്ക് അമ്പ് തുളഞ്ഞു കയറി. ഖേലോ ഇന്ത്യ ഗെയിംസിനായി പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ് ശിവഗ്നിയെ എയിംസില്‍ പ്രവേശിപ്പിച്ചു. 

അസാമിലെ സായിയില്‍ പരിശീലനം നടത്തുന്നതിന് ഇടയില്‍ സഹതാരം അബദ്ധത്തില്‍ തൊടുത്ത അമ്പാണ് ശിവാഗ്നിയുടെ കഴുത്തില്‍ തറച്ചത്. സംഭവം നടന്ന ഉടനെ തന്നെ ശിവാഗ്നിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴുത്തില്‍ നിന്ന് അമ്പ് മാറ്റാനായില്ല. 

ഇതോടെ ഡല്‍ഹിയിലെ എയിംസിലേക്ക് ശിവാഗ്നിയെ എയര്‍ ആബുംലന്‍സില്‍ എത്തിച്ചു. വെള്ളിയാഴ്ച ശിവാഗ്നിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. ചികിത്സ ചിലവുകള്‍ സായി വഹിക്കും. കഴുത്തിലൂടെ തുളച്ചു കയറിയ അമ്പ് നട്ടെല്ലിനോട് ചേര്‍ന്നാണ് നില്‍ക്കുന്നതെന്ന് എക്‌സ്‌റേയില്‍ വ്യക്തായി. 

ശിവാഗ്നിയെ തിരിച്ചു കൊണ്ടു വരുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് അസാം മുഖ്യമന്ത്രി വ്യക്തമാക്കി. 9 വയസുമുതല്‍ അമ്പെയ്ത്തില്‍ പരിശീലനം നടത്തുകയാണ് ശിവാഗ്നി. കഡപ്പയില്‍ നടന്ന 65ാമത് സ്‌കൂള്‍ നാഷണല്‍ ഗെയിംസ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലും ശിവാഗ്നി പങ്കെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍