കായികം

ജസ്പ്രീത് ബുമ്രയ്ക്ക് പോളി ഉമ്രിഗര്‍ പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പോളി ഉമ്രിഗര്‍ പുരസ്‌കാരം. 2018- 19 സീസണിലെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് അവാര്‍ഡ്. ബിസിസിഐ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളറായ ബുമ്രയെ ഇന്ന് നടക്കുന്ന ബിസിസിഐ ആനുവല്‍ അവാര്‍ഡ്‌സില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

ഏകദിന ക്രിക്കറ്റിലെ ലോക നമ്പര്‍ വണ്‍ ബൗളറായിരുന്ന ബുമ്ര 2018 ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് അരങ്ങേറുന്നത്. അതിന് ശേഷം മികച്ച പ്രകടനമാണ് ബുമ്ര കാഴ്ചവെച്ചത്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോടുള്ള മത്സരങ്ങളിലെല്ലാം അഞ്ച് വിക്കറ്റുകള്‍ താരം വീഴ്ത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു ബൂമ്ര.

പുരുഷ വിഭാഗത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ബുമ്ര നേടിയത്. വനിത വിഭാഗത്തില്‍ ഏറ്റവും വലിയ പുരസ്‌കാരം പൂനം യാദവിനാണ്. അടുത്തിടെ അര്‍ജു അവാര്‍ഡ് നല്‍കി രാജ്യം ബുമ്രയെ ആദരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍