ഗാംഗുലിയുടെ കീഴിലാണ് ഹര്ഭജന് സിങ്ങിന്റെ ഉയര്‍ച്ച. ഓസ്ട്രേലിയന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യണമെങ്കില്‍ താന്‍ ഹര്ഭജനോടായിരുന്നു പറഞ്ഞിരുന്നതെന്നും, ഞാന്‍ എന്ത് പറഞ്ഞാലും അവനത് കേള്‍ക്കുമായിരുന്നു എന്നും ഗാംഗുലി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, ഗാംഗുലിയെ ഭാജി നയിക്കുകയാണ്...ചുവടുവയ്ക്കാന്‍....
ബിസിസിഐ പ്രസിഡന്റിനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുകയാണ് ഹര്ഭജന്. ടെലിവിഷന്‍ ഷോയ്ക്കിടയിലാണ് സംഭവം. ബംഗാളി ക്വിസ് ഗെയിം ഷോയിലാണ് ഇവരെത്തിയത്. സഹീര്‍ ഖാന്, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കയ്ഫ്, ലക്ഷ്മണ്, അശ്വിന് എന്നീ താരങ്ങളും ഗാംഗുലിക്കും ഹര്‍ഭജനും ഒപ്പമുണ്ടായി.
ബോളിവുഡ് ഹിറ്റ് പാട്ടായ സെനോറിതയുമായാണ് ഉഷാ ഉതുപ്പ് എത്തിയത്. ഈ സമയം ഗാംഗുലിയെ കൊണ്ട് ഹര്ഭജന് ഡാന്‍സ് കളിപ്പിച്ചു. ആദ്യം ഗാംഗുലി മനസില്ലാ മനസോടെയാണ് കളിച്ചതെങ്കിലും പിന്നാലെ ഫോമിലേക്കെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ