കായികം

ഇന്ത്യയോ ഓസ്‌ട്രേലിയയോ ആര് നേടും പരമ്പര? ആരാധകന്റെ ചോദ്യത്തിന് ഓസീസ് ഇതിഹാസ നായകന്റെ ഉത്തരം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പോരാട്ടത്തിന് നാളെ തുടക്കമാകുകയാണ്. വിരാട് കോഹ്‌ലി നായകനായ ഇന്ത്യയും ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഈ മാസം 17, 19 തീയതികളില്‍ അരങ്ങേറും.

പരമ്പരയില്‍ ആര്‍ക്കാണ് സാധ്യതയെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. തന്റെ ട്വിറ്റര്‍ പേജില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മുന്‍ ഓസീസ് ഇതിഹാസം വിജയമാര്‍ക്കൊപ്പമെന്ന് പ്രവചിച്ചത്.

ഓസ്‌ട്രേലിയ പരമ്പര നേടുമെന്ന വിശ്വാസമാണ് പോണ്ടിങ് പങ്കിട്ടത്. ലോകകപ്പിനും ടെസ്റ്റിലെ മികച്ച പ്രകടനത്തിനും ശേഷമാണ് ഓസീസ് കളിക്കാനെത്തുന്നത്. ഓസ്‌ട്രേലിയയ്ക്ക് ആത്മവിശ്വാസം ലഭിക്കുന്നതാണ് നിലവിലെ സാഹചര്യം. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന പരമ്പരയിലെ തോല്‍വിയില്‍ നിന്ന് സ്വയം വീണ്ടെടുക്കാനുള്ള ആഗ്രവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു. പരമ്പര 2-1ന് ഓസ്‌ട്രേലിയ നേടുമെന്നാണ് പോണ്ടിങിന്റെ പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം