കായികം

'കോഹ്‌ലിയുടെ ഏഴയല്‍വക്കത്തേക്കില്ല സ്മിത്ത്; മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ നായകന്‍ തന്നെ'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെയാണ് ഗംഭീറിന്റെ ശ്രദ്ധേയ നിരീക്ഷണം.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്മിത്തിനേക്കാള്‍ എത്രയോ മുകളിലാണ് കോഹ്‌ലി. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ താരതമ്യത്തിന് പോലും പ്രസക്തിയില്ല. ഇരുവരേയും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരതമ്യം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഏകദിനത്തില്‍ കോഹ്‌ലിക്ക് 11,000 ത്തിന് മുകളില്‍ റണ്‍സുണ്ട്. 43 സെഞ്ച്വറികളുണ്ട്. എന്നാല്‍ സ്മിത്തിനാകട്ടെ 4000ത്തിനടുത്ത് മാത്രമാണ് റണ്‍സുള്ളത്. ആകെ എട്ട് സെഞ്ച്വറികളാണുള്ളതെന്നും ഗംഭീര്‍ പറഞ്ഞു.

നാളെ തുടങ്ങുന്ന ഏകദിന പരമ്പരയില്‍ ജസ്പ്രിത് ബുമ്‌റയും മുഹമ്മദ് ഷമിയും ഓസീസിനെ വട്ടംചുറ്റിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇരുവരേയും നേരിടുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്