കായികം

സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡ് ഇളകുന്നു, തകര്‍പ്പന്‍ നേട്ടത്തിന് കോഹ് ലിക്ക് വേണ്ടത് ഒരേയൊരു സെഞ്ചുറി മാത്രം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്തെങ്ങും ആരും അടുത്തെത്തിയേക്കില്ലെന്ന് കരുതപ്പെട്ടിരുന്ന സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി ഭേദിക്കപ്പെടാന്‍ പോവുന്നു. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്നു കുതിക്കുന്ന കോഹ് ലി തന്നെയാണ് അവിടെ സെഞ്ചുറികളുടെ റെക്കോര്‍ഡുകളിലൊന്ന് മറികടന്ന് തന്റെ പേരിലേക്ക് എഴുതി ചേര്‍ക്കാന്‍ പോവുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര കഴിയുമ്പോഴേക്കും ഇന്ത്യന്‍ മണ്ണിലെ സെഞ്ചുറി വേട്ടയില്‍ സച്ചിനെ കോഹ് ലി വെട്ടിച്ചിട്ടുണ്ടാവും. ഇന്ത്യന്‍ മണ്ണില്‍ 20 ഏകദിന സെഞ്ചുറിയാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. കോഹ് ലി സ്വന്തം മണ്ണില്‍ നേടിയതാവട്ടെ 19 സെഞ്ചുറികളും. കോഹ് ലിയുടെ പ്രിയപ്പെട്ട എതിരാളികളായ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചുറി നേടി സച്ചിന്റെ റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

43 ഏകദിന സെഞ്ചുറികളാണ് കോഹ് ലിയുടെ പേരില്‍ ഇപ്പോഴുള്ളത്. സച്ചിന്റെ 49 ഏകദിന സെഞ്ചുറി എന്ന റെക്കോര്‍ഡ് കോഹ് ലി ഈ വര്‍ഷം തന്നെ തകര്‍ക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. ചൊവ്വാഴ്ചയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക.

മുംബൈയിലെ വാങ്കഡെയിലാണ് മത്സരം. ലോകകപ്പിന് മുന്‍പ് ഇന്ത്യയില്‍ ഏകദിന പരമ്പര ഓസ്‌ട്രേലിയ ജയിച്ചിരുന്നു. അതിന്റെ കടം കൂടി ഇന്ത്യയ്ക്ക് ഇത്തവണ തീര്‍ക്കണം. അന്ന് 5 ഏകദിനങ്ങളുടെ പരമ്പര 2-0ന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ 2-3ന് തോറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു