കായികം

'ഈ മനുഷ്യനുമായി ഒരുപാട് മത്സരിച്ചു'; ദാദയുടെ 'നൊസ്റ്റാള്‍ജിയ'; ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഏറെക്കാലമായി  ആരാധകരുടെ ആവേശമാണ്. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച പോരാട്ടങ്ങളില്‍ പലതും നടന്നിട്ടുള്ളതും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ്. അതില്‍ തന്നെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഇന്ത്യ- ഓസീസ് പോരാട്ടങ്ങള്‍ നടന്നിട്ടുള്ളത് 2000ത്തിന് ശേഷമായിരുന്നു.

കൃത്യമായി പറഞ്ഞാല്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യയും സ്റ്റീവ് വോ നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയയും തമ്മില്‍. തന്ത്രങ്ങളാലും പോരാട്ട വീര്യത്താലും തങ്ങളുടെ ടീമിനെ പ്രചോദിപ്പിക്കുന്നതിലും മുന്നില്‍ നിന്ന് നയിക്കുന്നതിലും ഇരുവരും കാണിച്ചിട്ടുള്ള കുശലത ക്രിക്കറ്റ് ലോകം പല തവണ കണ്‍ നിറയെ കണ്ടിട്ടുണ്ട്. 

ഇപ്പോഴിതാ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റീവ് വോയുമൊത്തുള്ള നിമിഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സ്റ്റീവ് വോയുമൊത്തുള്ള നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഗാംഗുലി പങ്കു വച്ചത്. നിരവധി ആരാധകര്‍ ഇതിന് മറുപടിയുമായി എത്തുകയും ചെയ്തു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ഏകദിന പോരാട്ടം അരങ്ങേറുന്നതിനിടെയാണ് ഇതിഹാസ നായകൻമാർ വീണ്ടും കണ്ടുമുട്ടിയത്. 

'ഈ മനുഷ്യനുമായി ഒരുപാട് മത്സരിച്ചു... വളരെയധികം ബഹുമാനം'- എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ നായകന്‍ അസ്ഹറുദ്ദീനും വോയ്ക്കുമൊപ്പമുള്ള മറ്റൊരു ചിത്രവും ദാദ പങ്കിട്ടിട്ടുണ്ട്. ഇരുവരുടേയും പുന സമാഗമം ആരാധകര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്നതായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു