കായികം

കണ്‍കഷന്‍ പ്രോട്ടോക്കോള്‍; രാജ്‌കോട്ട് ഏകദിനത്തില്‍ നിന്ന് പന്തിനെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് കളിക്കില്ല. വാങ്കഡെയില്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കളിക്കിടെ റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. 

മുംബൈയില്‍ ബാറ്റ് ചെയ്യവെ ഓസീസ് പേസര്‍ കമിന്‍സിന്റെ ബൗണ്‍സറാണ് പന്തിന്റെ തലയില്‍ കൊണ്ടത്. കണ്‍കഷന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് രണ്ടാം ഏകദിനത്തില്‍ നിന്നും പന്തിനെ ഒഴിവാക്കിയത്. കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം എന്‍സിഎയിലെത്തി പന്ത് വീണ്ടും ഫിറ്റ്‌നസ് തെളിയിക്കണം. 

മുംബൈ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ പന്ത് ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ രാത്രി ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു പന്ത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പന്ത് ഇന്ത്യന്‍ സംഘത്തിനൊപ്പം രാജ്‌കോട്ടിലേക്ക് തിരിച്ചിരുന്നില്ല. 

രാജ്‌കോട്ടിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം. രാജ്‌കോട്ടിലേക്ക് ടീമിനൊപ്പം തിരിക്കാതിരുന്നതോടെ രണ്ടാം ഏകദിനത്തില്‍ നിന്ന് പന്തിനെ മാറ്റി നിര്‍ത്തുമെന്ന സൂചനയുണ്ടായിരുന്നു. 

മുംബൈയില്‍ പന്തിന് പകരം കെ എല്‍ രാഹുലാണ് വിക്കറ്റിന് പിന്നില്‍ നിന്നത്. രാജ്‌കോട്ടിലും രാഹുല്‍ തന്നെയാവും വിക്കറ്റിന് പിന്നില്‍. രാഹുലിന്റെ ഭാഗത്ത് നിന്നും വിക്കറ്റ് കീപ്പിങ്ങില്‍ മികവ് വരാതിരുന്നതോടെ വാങ്കഡെയിലെ കാണികള്‍ ധോനി എന്ന ആരവം ഉയര്‍ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം