കായികം

ഒരൊറ്റ കോമയില്‍ നയം വ്യക്തമാക്കി സഞ്ജു; വ്യാഖ്യാനിച്ച് വശംകെട്ട് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ മൂന്ന് ട്വന്റി20 പരമ്പരകളില്‍ തുടരെ ടീമില്‍. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എത്തിയിട്ടും പ്ലേയിങ് ഇലവനിലേക്ക് എത്തിയത് ഒന്‍പതാമത്തെ കളിയില്‍...ഒരു അവസരം മാത്രം നല്‍കി ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ ട്വീറ്റാണ് ചര്‍ച്ചയാവുന്നത്. 

ഒരു കോമ മാത്രമാണ് സഞ്ജുവിന്റെ ട്വീറ്റ്. ഇതിലൂടെ എന്താണ് സഞ്ജു ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തിരയുകയാണ് ആരാധകര്‍. തല്‍ക്കാലത്തേക്ക് നിര്‍ത്തുക എന്ന അര്‍ഥമാണ് ഇവിടെ സഞ്ജു മനസില്‍ കണ്ടിരിക്കുന്നതെന്നാണ് സൂചന. 

ഫുള്‍സ്റ്റോപ്പ് ഇട്ട് നിര്‍ത്തേണ്ട സമയമെത്തിയിട്ടില്ലെന്നും സഞ്ജു ഇതിലൂടെ പറയുന്നു. എന്തായാലും സഞ്ജുവിന്റെ കോമ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് പറത്തി സഞ്ജു ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യ എയ്‌ക്കൊപ്പം ന്യൂസിലാന്‍ഡിലാണ് സഞ്ജു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ