ബൗളിങ്ങിലെ മാന്ത്രികതയും, ബാറ്റിങ്ങിലെ വെടിക്കെട്ടും മാത്രമല്ല, തകര്‍പ്പന്‍ ഫീല്‍ഡറുമാണ് റാഷിദ് ഖാന്. ബിബിഎല്ലില്‍ പിന്നോട്ടേക്കോടി തകര്‍പ്പന്‍ ക്യാച്ചെടുത്ത് തന്റെ ഫീല്‍ഡിങ് മികവ് റാഷിദ് ഖാന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.
മിഡ് വിക്കറ്റിലേക്കുള്ള സ്ലോഗ് ഷോട്ട് കളിച്ച ലിന്നിന്റെ ടൈമിങ് തെറ്റി. സര്‍ക്കിളിനുള്ളില്‍ നിന്നിരുന്ന റാഷിദ് ഖാന് പന്തില്‍ മാത്രം കണ്ണുവെച്ച് പിന്നിലേക്ക് ഓടി. ഒടുവില്‍ പന്ത് കൈക്കലാക്കാനായി ഫുള്‍ ലെങ്ത് ഡൈവ്...
റാഷിദ് ഖാന്റെ തകര്‍പ്പന്‍ ക്യാച്ച് പങ്കുവെച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ എത്തി. ഇത് റീട്വീറ്റ് ചെയ്ത് റാഷിദ് ഖാന്റെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് എഴുതിയതാണ് ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത്, റാഷിദ് ഖാന് എന്തും ചെയ്യാനാവും....
കളിയില്‍ നാല് ഓവര്‍ എറിഞ്ഞ റാഷിദ് 15 റണ്‍സ് മാത്രം വഴങ്ങി 3.75 എന്ന ഇക്കണോമിയില്‍ ഒരു വിക്കറ്റും വീഴ്ത്തി. ബിഗ് ബാഷ് ലീഗ് സീസണിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതാണ് റാഷിദ് ഖാന് ഇപ്പോള്‍. 9 കളിയില്‍ നിന്ന് 15 വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ