കായികം

രോഹിതിനെ കാത്ത് ഈ റെക്കോര്‍ഡ്; 63 റണ്‍സ് കൂടി നേടിയാല്‍ ഇതിഹാസങ്ങള്‍ക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

ഓക്‌ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് നാളെ ഓക്‌ലന്‍ഡില്‍ തുടക്കമാകുമ്പോള്‍ ഓപണര്‍ രോഹിത് ശര്‍മയെ കാത്ത് ഒരു റെക്കോര്‍ഡ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നും ഫോമില്‍ കളിച്ച രോഹിത് ഈ റെക്കോര്‍ഡ് നാളെ തന്നെ സ്വന്തമാക്കിയാല്‍ അത്ഭുതപ്പെടാനില്ല. 

ഓപണറെന്ന നിലയില്‍ മികവ് അടയാളപ്പെടുത്തിയ ഹിറ്റ്മാന് റെക്കോര്‍ഡിലേക്കെത്താന്‍ വേണ്ടത് 63 റണ്‍സ്. റെക്കോര്‍ഡ് സ്വന്തമാക്കിയാല്‍ രോഹിത് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ക്കൊപ്പമെത്തും. 

ഓപണറെന്ന നിലയില്‍ 10000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിതിനെ കാത്തിരിക്കുന്നത്. നിലവില്‍ 9,937 റണ്‍സാണ് ഹിറ്റ്മാന്‍ ഇതുവരെ ഓപണറായി ഇറങ്ങി സ്വന്തമാക്കിയത്. 

മറ്റൊരു റെക്കോര്‍ഡിനും തൊട്ടരികില്‍ തന്നെയാണ് രോഹിത്. ഈ റെക്കോര്‍ഡ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ തന്നെ താരം സ്വന്തം പേരിലാക്കുമെന്ന് ഉറപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14,000 റണ്‍സ് നേട്ടത്തിനരികിലാണ് താരം. റെക്കോര്‍ഡിലെത്താന്‍ രോഹിതിന് 111 റണ്‍സ് മതി. പര്യടനത്തില്‍ ഈ റണ്‍സ് അടിച്ചെടുത്താല്‍ 14,000 ക്ലബിലെത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി