കായികം

മഴ പെയ്ത് മത്സരം മുടങ്ങിയാല്‍ നൃത്തം ചെയ്യാമോ? അഫ്ഗാന്‍ താരങ്ങളുടെ 'ഗര്‍ബ' ഡാന്‍സ് സൂപ്പര്‍ ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: മഴ പെയ്ത് ക്രിക്കറ്റ് പോരാട്ടം മുടങ്ങിപ്പോയാല്‍ ആരാധകര്‍ക്ക് അത് കടുത്ത നിരാശയുണ്ടാക്കും. സമാന ലോകകപ്പ് പോലൊരു വേദിയിലാണെങ്കില്‍ പറയുകയും വേണ്ട.

താരങ്ങളെ സംബന്ധിച്ചും നിരാശയായിരിക്കും. ചില മത്സരങ്ങള്‍ നിര്‍ണായകമാകുമ്പോള്‍ പ്രത്യേകിച്ചും. മഴ കാരണം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ നൃത്തം കളിക്കുന്ന ഒരു ക്രിക്കറ്റ് ടീമിനെ ആരാധകര്‍ ഇതുവരെ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ അങ്ങനെ ഒരു ടീമിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുകയാണ്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ടീമുകളുടെ ലോകകപ്പിനിടെയാണ് രസകരമായ ഈ വീഡിയോ. അഫ്ഗാനിസ്ഥാനും കാനഡയും തമ്മിലുള്ള ലോകകപ്പ് മത്സരം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാന്‍ ടീം നൃത്തവുമായി രംഗത്തിയത്.

ഗുജറാത്തി ഡാന്‍സായ 'ഗര്‍ബ' യോട് സാദൃശ്യമുള്ള ചുവടുകള്‍ വച്ചായിരുന്നു അഫ്ഗാന്‍ താരങ്ങളുടെ കോച്ചിനൊപ്പമുള്ള നൃത്തം. ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ഇതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു താരങ്ങളുടെ നൃത്തം.

നിരവധി പേരാണ് വീഡിയോ കണ്ടത്. രസകരമായ കമന്റുകളും വീഡിയോക്ക് താഴെ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''