കായികം

ഈഡന്‍ പാര്‍ക്കിലെ ഒരു സീറ്റിന് മാത്രം പച്ച നിറം; എന്താണ് കാരണം? 

സമകാലിക മലയാളം ഡെസ്ക്

ക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ആയിരക്കണക്കിന് സീറ്റുകള്‍ക്കിടയില്‍ ഒന്നിന് മാത്രം പച്ച നിറം. ബാക്കിയെല്ലാം ചാര നിറത്തില്‍. എന്താണ് ഇതിന് കാരണം? 

ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20കള്‍ക്ക് വേദിയാവുന്നത് ഈഡന്‍ പാര്‍ക്കാണ്. ഇതിനിടയിലാണ് ഈഡന്‍ പാര്‍ക്കിലെ ആ പച്ച പെയിന്റ് അടിച്ച കസേര വീണ്ടും ചര്‍ച്ചയാവുന്നത്. 2015 ലോകകപ്പ് സെമി ഫൈനലില്‍ പറന്ന സിക്‌സ് ആണ് അതിന് കാരണം...

ഈഡന്‍ പാര്‍ക്കില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍, അവസാന ഓവറില്‍ ഡെയ്ല്‍ സ്റ്റെയ്‌നെ നേരിട്ട ന്യൂസിലാന്‍ഡ് നായകന്‍ ഗ്രാന്റ് ഏലിയേറ്റിലേക്കായിരുന്നു എല്ലാവരുടേയും ശ്രദ്ധ. ഒരു ലോകകപ്പ് ഫൈനലിലേക്ക് ആദ്യമായി കടക്കാന്‍ അവര്‍ക്ക് മുന്‍പില്‍ വേണ്ടിവന്നത് രണ്ട് പന്തില്‍ 5 റണ്‍സ്. സൗത്ത് ആഫ്രിക്കയ്ക്ക് പ്രതിരോധിക്കേണ്ടിയിരുന്നത് നാല് റണ്‍സും. 

ആകാംക്ഷയുടെ മുള്‍മുനയില്‍ ക്രിക്കറ്റ് ലോകം നില്‍ക്കുന്ന സമയം, സൗത്ത് ആഫ്രിക്കന്‍ വംശജനായ ഏലിയേറ്റ് കൂറ്റന്‍ സിക്‌സ് പറത്തി കീവീസിനെ ഫൈനലിലേക്ക് എത്തിച്ചു. അന്ന് ലോങ് ഓണില്‍ ഏലിയേറ്റിന്റെ സിക്‌സ് വന്ന് പതിച്ച സീറ്റാണ് ആ പച്ച നിറമടിച്ച് നിര്‍ത്തിയിരിക്കുന്നത്. 

പച്ച നിറം ചാര്‍ത്തുക മാത്രമല്ല, അതിന് പിന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു...ബ്ലാക്ക് ക്യാപ്‌സിനെ ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ച ഏലിയേറ്റിന്റെ കൂറ്റന്‍ സിക്‌സ് അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്...സൗത്ത് ആഫ്രിക്കയ്ക്കാണ് അവിടെ ന്യൂസിലാന്‍ഡ് പുറത്തേക്കുള്ള വഴി തുറന്നത് എന്ന് ഓര്‍മിപ്പിക്കാനാണ് കസേരയ്ക്ക് സൗത്ത് ആഫ്രിക്കയുടെ ജേഴ്‌സിയുടെ നിറം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍