കായികം

ഇന്ത്യന്‍ ബൗളിങ്ങിന്റെ ചൂടറിഞ്ഞ് കീവീസ്; ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയ ലക്ഷ്യം 

സമകാലിക മലയാളം ഡെസ്ക്

ക് ലാന്‍ഡ് ട്വന്റി20യില്‍ ഇന്ത്യയ്ക്ക്  133 റണ്‍സ് വിജയ ലക്ഷ്യം. ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ രണ്ട് സിക്‌സ് പറത്തി തുടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലേക്കെത്താനെ ന്യൂസിലാന്‍ഡിനായുള്ളു. 

ഡെത്ത് ഓവറിലെ മികവ് ഇവിടേയും ഇന്ത്യന്‍ ബൗളര്‍മാര്‍ ആവര്‍ത്തിച്ചു. 18ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ബൂമ്ര വഴങ്ങിയത്. 19ാം ഓവറില്‍ ഷമി വഴങ്ങിയതാവട്ടെ 5 റണ്‍സ് മാത്രം. അവസാന ഓവറില്‍ ബൂമ്രയില്‍ നിന്ന് കീവീസിന് ലഭിച്ചത് എട്ട് റണ്‍സ്. 

ഏഴിന് മുകളിലേക്ക് റണ്‍റേറ്റ് ഉയര്‍ത്താന്‍ അനുവദിക്കാതെയാണ് ന്യൂസിലാന്‍ഡിനെ ഇന്ത്യ വരിഞ്ഞു മുറുക്കിയത്. അവസാന ഓവറുകളില്‍ ടെയ്‌ലറും, സീഫേര്‍ട്ടും ചേര്‍ന്ന് കിണഞ്ഞു ശ്രമിച്ചെങ്കിലും ബൗണ്ടറികള്‍ അകന്നു നിന്നു. ബൗണ്ടറികള്‍ ചെറുതാണെന്ന പ്രത്യേകതയാണ് ഈഡന്‍ പാര്‍ക്കിനുള്ളത് എങ്കില്‍ കീവീസ് ഇന്നിങ്‌സില്‍ പിറന്നത് 7 ഫോറും 5 സിക്‌സും മാത്രം. 

റണ്‍സ് കണ്ടെത്താന്‍ ന്യൂസിലാന്‍ഡ് വിഷമിച്ചതിന് സമാനമായാണ് പിച്ച് ഇന്ത്യന്‍ ഇന്നിങ്‌സിലും പെരുമാറുന്നത് എങ്കില്‍ ചെയ്‌സ് ചെയ്യുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടാവും. ആറില്‍ താഴെയാണ് മൂന്ന് ഇന്ത്യന്‍ ബൗളര്‍മാരുടെ ഇക്കണോമി റേറ്റ്. ഇതില്‍ കൂടുതല്‍ മികവ് കാട്ടിയത് ജഡേജയാണ്. 4 ഓവറില്‍ ജഡേജ വഴങ്ങിയത് 18 റണ്‍സ് മാത്രം. രണ്ട് വിക്കറ്റും വീഴ്ത്തി. 

ബൂമ്ര വഴങ്ങിയത് 21 റണ്‍സ് മാത്രം. ശിവം ദുബെ 2 ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി 4 ഓവറില്‍ വഴങ്ങിയത് 22 റണ്‍സ് മാത്രം. 33 റണ്‍സ് വീതമെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലും, സീഫേര്‍ട്ടുമാണ് കീവീസിന്റെ ടോപ് സ്‌കോറര്‍മാര്‍. മണ്‍റോ 26 റണ്‍സും, വില്യംസണ്‍ 14 റണ്‍സും, ഗ്രാന്‍ഡ്‌ഹോം 3 റണ്‍സും, ടെയ്‌ലര്‍ 18 റണ്‍സുമെടുത്ത് പുറത്തായി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി