കായികം

ആരാണ് ആ ബൗളര്‍?, അതു പറയൂ ; മഞ്ജരേക്കറും രവീന്ദ്ര ജഡേജയും വീണ്ടും നേര്‍ക്കുനേര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെറിയൊരു  ഇടവേളയ്ക്കു ശേഷം ക്രിക്കറ്റില്‍ വീണ്ടും സഞ്ജയ് മഞ്ജരേക്കര്‍- രവീന്ദ്ര ജഡേജ വാക് പോര്. ഇന്ത്യ-കിവീസ് ട്വന്റി ട്വന്റി പരമ്പരയിലെ പ്ലെയര്‍ ഒഫ് ദ മാച്ച് പുരസ്‌കാരത്തെച്ചൊല്ലിയാണ് ഇത്തവണ തര്‍ക്കം.

ഓക്ലന്‍ഡില്‍ നടന്ന രണ്ടാം മത്സരത്തിലെ പ്ലെയര്‍ ഒഫ് ദ മാച്ച് ആയി ബൗളറെ തെരഞ്ഞെടുക്കണമെന്ന മഞ്ജരേക്കറുടെ ട്വീറ്റ് ആണ് പുതിയ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. ആരാണ് ആ ബൗളര്‍, അതു പറയൂ എന്ന് ജഡേജ മറുപടി കുറിച്ചു. 

കിവീസിനെ 132ല്‍ ചുരുട്ടിക്കെട്ടിയ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് രവീന്ദ്ര ജഡേജയാണ്. നാല് ഓവറുകളില്‍ പതിനെട്ടു റണ്‍ മാത്രം വഴങ്ങി രണ്ടു വിക്കറ്റുകളാണ് ജഡേജ പിഴുതത്. 

മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച തന്റെ പേരു പരാമര്‍ശിക്കാതെ ട്വീറ്റ് ചെയ്ത മഞ്ജരേക്കറുടെ നടപടിയാണ് ജഡേജയെ ചൊടിപ്പിച്ചത്. ബൗളര്‍മാര്‍ ഗംഭീര പ്രകടനം പുറത്തെടുത്ത രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്.

2019 ലോകകപ്പിന് ഇടയില്‍ ആയിരുന്നു ഇതിനു മുമ്പ് മഞ്ജരേക്കറും ജഡേജയും കൊമ്പുകോര്‍ത്തത്. ജഡേജയുടെ പ്രകടനം പോരെന്ന് അഭിപ്രായപ്പെട്ട മഞ്ജരേക്കറിന്, താങ്കളേക്കാള്‍ ഇരട്ടി മത്സരം താന്‍ കളിച്ചിട്ടുണ്ടെന്നായിരുന്നു ജഡേജ മറുപടി നല്‍കിയത്. ഇതു പിന്നീട് വലിയ വിവാദമായി മാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി