കായികം

ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ന്യൂസിലാന്‍ഡ്; ഹാമില്‍ട്ടണിലും ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍: പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്ന മൂന്നാം ട്വന്റി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ബാറ്റിങ്ങിനെ തുണക്കുന്ന ഹാമില്‍ട്ടണിലെ പിച്ചില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു. 

ആദ്യ രണ്ട് ട്വന്റി20യില്‍ ഇറങ്ങിയ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തി. ശര്‍ദുല്‍ താക്കൂറിന് പകരം നവ്ദീപ് സെയ്‌നി ഇറങ്ങിയേക്കുമെന്ന സൂചന ഉണ്ടായിരുന്നില്ലെങ്കിലും ആ മാറ്റമുണ്ടായില്ല. കീവീസ് നിരയിലേക്ക് തിക്‌നറിന് പകരം സ്‌കോട്ട് കക്ലെലെയ്ജ്ന്‍ എത്തി. 

മൂന്നാം ട്വന്റി20 ജയിച്ചാല്‍ കീവീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ പരമ്പര ജയമാവും ഇത്. എന്നാല്‍ ന്യൂസിലാന്‍ഡിന് മുന്‍തൂക്കമുള്ള ഗ്രൗണ്ട് ആണ് ഇത്. ഇവിടെ ന്യൂസിലാന്‍ഡ് കളിച്ച 9 ട്വന്റി20യില്‍ ഏഴിലും ജയം പിടിച്ചിട്ടുണ്ട്. എന്നാല്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കീവീസ് തീരുമാനം ഹാമില്‍ട്ടണിലെ കഴിഞ്ഞ കളികളിലെ മത്സര ഫലം നോക്കുമ്പോള്‍ തെറ്റാണ്. ഏറ്റവും ഒടുവില്‍ ഹാമില്‍ട്ടണില്‍ കഴിഞ്ഞ കളികളില്‍ ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി