കായികം

ടീം ഔട്ടിങ്ങിന് ഇടയില്‍ കുരങ്ങിന്റെ മാന്തലേറ്റു; അണ്ടര്‍ 19 താരത്തെ നാട്ടിലേക്ക് തിരികെ വിളിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: മുഖത്ത് കുരങ്ങ് മാന്തിയതിനെ തുടര്‍ന്നുള്ള ചികിത്സക്കായി ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 താരം നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ ജയം പിടിച്ചതിന് ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഔട്ടിങ്ങിന് പോയപ്പോഴാണ് സംഭവം. ഓസീസ് ഓള്‍ റൗണ്ടര്‍ ഫ്രാസര്‍ മക് ഗുര്‍ക്കിനാണ് പരിക്കേറ്റത്. 

സംഭവം നടന്ന് ഏഴ് ദിവസത്തിനുള്ളില്‍ ചികിത്സയ്ക്ക് വിധേയനാക്കണം എന്നുള്ളത് കൊണ്ടാണ് ഫ്രാസറിനെ നാട്ടിലേക്ക് തിരികെ വിളിച്ചത്. പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ ടീം സന്ദര്‍ശനം നടത്തുമ്പോള്‍ മൃഗങ്ങളുടെ കൂടിന്റെ അടുത്തേക്ക് പോയതാണ് ഫ്രാസറിന് വിനയായത്. 

മൃഗങ്ങളുടെ കൂടിന് അടുത്തേക്ക് പേവരുത് എന്ന പാഠമാണ് ഇതില്‍ നിന്ന് ഞാന്‍ പഠിച്ചത്. ചികിത്സയ്ക്ക് വിധേയമായി എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരാനാണ് ശ്രമിക്കുന്നതെന്ന് ഫ്രാസര്‍ പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് 74 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയ അഞ്ചാം സെമി ഫൈനല്‍ പ്ലേഓഫീനായി പാകിസ്ഥാന്‍-അഫ്ഗാന്‍ മത്സരത്തിലെ വിജയിയെ നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത