കായികം

ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റിയാനോയുടെ കുതിപ്പ്; 20 കോടി ഫോളോവേഴ്‌സ്, മെസി എട്ടാമത് 

സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സ് പിന്നിടുന്ന ആദ്യ വ്യക്തിയായി യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഗായിക ആരിയാന ഗ്രാന്‍ഡെയാണ് ക്രിസ്റ്റ്യാനോക്ക് പിന്നിലുള്ളത്. 172 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ആരിയാനക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. 

2018 ഒക്ടോബര്‍ സെലെന ഗോമസിനെ പിന്നിലേക്ക് മാറ്റി ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങി വെച്ച കുതിപ്പാണ് ക്രിസ്റ്റ്യാനോ ഇപ്പോഴും തുടരുന്നത്. 141 മില്യണ്‍ ഫോളോവേഴ്‌സുമായി ലയണല്‍ മെസി എട്ടാം സ്ഥാനത്താണ്. ഇന്‍സ്റ്റഗ്രാമിനാണ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത്. മുപ്പത് കോടിക്ക് മുകളിലാണ് ഇത്. 

പ്രൊഫഷണല്‍ റെസ്ലര്‍ ഡ്വെയ്ന്‍ ജോണ്‍സനാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളവരില്‍ നാലാമത്. അഞ്ചാമത് സെലിന ഗോമസ്. 10ാം സ്ഥാനത്താണ് പിഎസ്ജി താരം നെയ്മര്‍. വ്യക്തികളെ മാറ്റി നിര്‍ത്തിയാല്‍ നാഷണല്‍ ജിയോഗ്രഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ബ്രാന്‍ഡ്. 

ഇന്‍സ്റ്റഗ്രാമിലെ ടോപ് 10 ഫോളോവേഴ്‌സ് അക്കൗണ്ടുകള്‍

ഇന്‍സ്റ്റഗ്രാം    - 30.3 കോടി ഫോളോവേഴ്‌സ്
ക്രിസ്റ്റിയാനോ    - 20 കോടി
ആരിയാന ഗ്രന്‍ഡേ-17.2 കോടി
ഡ്വെയ്ന്‍ ജോണ്‍സന്‍- 17 കോടി
സെലേന ഗോമസ്- 16.6 കോടി
കൈലി ജെന്നെര്‍- 15.8 കോടി
കിം കര്‍ദാഷിയാന്‍-15.7 കോടി
മെസി-14.1 കോടി
ബെയോണ്‍സേ- 13.8 കോടി
നെയ്മര്‍- 13.1 കോടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി