കായികം

ഫെഡററും മടങ്ങി; അനായാസം ദ്യോക്കോവിച്; മുന്നില്‍ എട്ടാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്ന് മുന്‍ ചാമ്പ്യനും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ പുറത്ത്. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചാണ് ഫെഡററെ വീഴ്ത്തിയത്. 

മൂന്ന് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ അനായാസമായാണ് ദ്യോക്കോ വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് മാത്രം ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ രണ്ടും മൂന്നും സെറ്റുകള്‍ ഫെഡ് എക്‌സ്പ്രസിന് ഒരു പഴുതും അനുവദിക്കാതെ ദ്യോക്കോ സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 7-6 (7-1), 6-4, 6-3. ഡൊമിനിക് തീം- അലക്‌സാണ്ടര്‍ സ്വരേവ് സെമി പോരാട്ടത്തിലെ വിജയിയാണ് ഫൈനലില്‍ ദ്യോക്കോയുടെ എതിരാളി. 

എട്ടാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടത്തിലേക്ക് ഒരു വിജയം മാത്രമാണ് ഇനി സെര്‍ബിയന്‍ താരത്തിന് ആവശ്യമുള്ളത്. കരിയറിലെ 17ാം ഗ്രാന്‍ഡ് സ്ലാം കിരീടവും ദ്യോക്കോ മെല്‍ബണില്‍ ലക്ഷ്യമിടുന്നു. 

പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും കടുത്ത പോരാട്ടം കാഴ്ചവെച്ച ഫെഡറര്‍ക്ക് ആ മികവ് സെമിയില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു