കായികം

വിന്‍ഡിസ് ബാറ്റ്‌സ്മാനെ തോളിലേറ്റി ന്യൂസിലാന്‍ഡ് താരങ്ങള്‍; ഇവരെ സ്‌നേഹിക്കുന്നതിന്റെ കാരണമിതെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

വരോട് പകരം ചോദിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാനാവില്ല, അത്ര സ്‌നേഹമുള്ളവരാണ് അവര്‍...ലോകകപ്പ് സെമി ഫൈനലിലേറ്റ തോല്‍വി പകരം ചോദിക്കുകയാണോ ലക്ഷ്യമെന്ന് ചോദ്യത്തിന് പരമ്പര തുടങ്ങുന്നതിന് മുന്‍പ് കോഹ്ലി നല്‍കിയ ഉത്തരമതായിരുന്നു. എങ്ങനെയാണ് ആര്‍ക്കും വെറുക്കാന്‍ സാധിക്കാത്തൊരു ടീം ആവുന്നതെന്ന് വീണ്ടും കാട്ടിത്തരികയാണ് ന്യൂസിലാന്‍ഡ് ടീം. 

അണ്ടര്‍ 19 ലോകകപ്പിന് ഇടയില്‍ പരിക്കേറ്റ എതിര്‍ ടീം ബാറ്റ്‌സ്മാനെ തോളിലേറ്റി കൊണ്ടുപോയാണ് ന്യൂസിലാന്‍ഡ് താരങ്ങള്‍ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി വാങ്ങിയത്. 99 റണ്‍സ് എടുത്ത് നില്‍ക്കെ വിന്‍ഡിസിന്റെ കിര്‍ക് മക്‌കെന്‍സി പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. എന്നാല്‍ പേശിവലിവിനെ തുടര്‍ന്ന് കാലെടുത്ത് വെക്കാന്‍ പോലും മക് കെന്‍സി ബുദ്ധിമുട്ടി. 

ഇത് കണ്ട ന്യൂസിലാന്‍ഡ് ടീം അംഗങ്ങളായ ജെസെ തഷ്‌കോഫും, ജോസഫ് ഫീല്‍ഡും എടുത്തുകൊണ്ടുപോയി ഗ്രൗണ്ട് കടത്തുകയായിരുന്നു. വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് കിവീസിന്റെ കുട്ടിത്താരങ്ങള്‍ക്ക് ലഭിക്കുന്നത്. മക്‌കെന്‍സിയുടെ ഇന്നിങ്‌സ് ആണ് വലിയ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡിസിനെ രക്ഷിച്ചത്. 47.5 ഓവറില്‍ 238 റണ്‍സിന് വിന്‍ഡിസ് ഓള്‍ ഔട്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍