കായികം

ഉമിനീരിന്റെ സഹായമില്ലാതെ ഏറ്റവും ആദ്യം ആന്‍ഡേഴ്‌സന്‍ സ്വിങ് ചെയ്യിക്കും; പനേസറിന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഉമിനീരിന്റെ സഹായമില്ലാതെ ആദ്യമായി പന്ത് സ്വിങ് ചെയ്യിക്കുന്ന ഫാസ്റ്റ് ബൗളര്‍ ആന്‍ഡേഴ്‌സനായിരിക്കുമെന്ന് മോണ്ടി പനേസര്‍. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോഹ്‌ലിയും ബൗളര്‍ ആന്‍ഡേഴ്‌സനുമാണെന്ന് പനേസര്‍ പറഞ്ഞു. 

ക്രിക്കറ്റ് ലോകത്തെ ഏറ്റവും കഴിവുള്ള ബൗളര്‍ ആന്‍ഡേഴ്‌സനാണ്. ഉമിനീരിന്റെ സഹായമില്ലാതെ പന്ത് സ്വിങ് ചെയ്യിക്കാന്‍ ആന്‍ഡേഴ്‌സന് വഴി കണ്ടെത്താനായില്ലെങ്കില്‍ പിന്നെ മറ്റ് ബൗളര്‍മാര്‍ വളരെ അധികം ബുദ്ധിമുട്ടും.  

സീം ബൗളര്‍മാര്‍ക്ക് പന്തില്‍ ചലനം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. ഉമിനീരിന് പകരം വാക്‌സ് കൊണ്ടുവരാം. പന്തിന് തിളക്കം കൂട്ടാന്‍ വാക്‌സ് ഉപയോഗിക്കാം. എന്നാലിവിടെ ആര് ആദ്യം ഉമിനീര് ഇല്ലാതെ പന്ത് സ്വിങ് ചെയ്യിക്കും എന്നതാണ് കൗതുകകരം. അതില്‍ ഞാന്‍ ആന്‍ഡേഴ്‌സനെ തെരഞ്ഞെടുക്കുമെന്ന് പനേസര്‍ പറഞ്ഞു. 

ഇനി ഉമിനീര് വിലക്ക് മാറ്റി കഴിയുമ്പോഴേക്കും ഉമിനീര് ഇല്ലാതെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് ബൗളര്‍മാര്‍ നേടിയിരിക്കും. ഉമിനീര് ഇല്ലാതെ ഈ അടുത്ത് വരുന്ന കളികളില്‍ ബൗളര്‍മാര്‍ എങ്ങനെ വിക്കറ്റ് വീഴ്ത്തും എന്നതും താത്പര്യമുണര്‍ത്തുന്നതാണെന്ന് പനേസര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍