കായികം

100ല്‍ 60 റണ്‍സും സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ സച്ചിന്‍ നേടിയാല്‍ അതിന് മൂല്യമില്ലേ? തന്റെ ചോദ്യം സെലക്ടറെ പ്രകോപിപ്പിച്ചതായി പീയുഷ് ചൗള

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിക്കറ്റ് വീഴ്ത്താന്‍ ഗൂഗ്ലി ഡെലിവറിയെ ആശ്രയിക്കുന്നത് ടീം സെലക്ടര്‍ ചോദ്യം ചെയ്തിരുന്നതായി ഇന്ത്യന്‍ സ്പിന്നര്‍ പീയുഷ് ചൗള. ഇതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച സെലക്ടറോട് സച്ചിനെ ഉദാഹരണമായി എടുത്താണ് മറുപടി നല്‍കിയത് എന്നും ചൗള പറയുന്നു. 

പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ചിലര്‍ക്ക് എന്റെ ആ സ്വഭാവം ഇഷ്ടപ്പെടില്ല. ഗൂഗ്ലിയെ ആശ്രയിക്കുന്നു എന്ന് വിമര്‍ശിച്ച സെലക്ടറോട് ഞാന്‍ തിരിച്ച് ചോദിച്ചു, 100 റണ്‍സില്‍ 60 റണ്‍സും സച്ചിന്‍ സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ നേടിയാല്‍ ആ സെഞ്ചുറിക്ക് മൂല്യമില്ലാതാവുമോ എന്ന്...എന്റെ ആ വാക്കുകള്‍ അവര്‍ക്ക് ഇഷ്ടമായിട്ടുണ്ടാവില്ല. വിക്കറ്റാണോ അത് എന്നത് മാത്രമേ നോക്കേണ്ടതുള്ളു, ആകാശ് ചോപ്രയ്‌ക്കൊപ്പമുള്ള അഭിമുഖത്തില്‍ പീയുഷ് ചൗള പറഞ്ഞു. 

ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്ന സമയം എങ്ങനെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. രഞ്ജി ട്രോഫിയില്‍ ഒരു സീസണ്‍ കളിച്ചു. ഏഴ് കളിയില്‍ നിന്ന് 35-36 വിക്കറ്റ് നേടി. ഞാന്‍ ചെയ്യുന്നതിനെല്ലാം പൊസിറ്റീവ് ഫലം കിട്ടി. 

എല്ലാം നന്നായി പോവുമ്പോള്‍ നമ്മള്‍ അധികം ശ്രദ്ധ കൊടുക്കില്ല. അതാണ് എനിക്ക് തിരിച്ചടിയായത്. പന്തെറിയുക വിക്കറ്റ് വീഴ്ത്തുക എന്നതായിരുന്നു എന്റെ പ്ലാന്‍. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ വേറെ ലെവലാണ്. അവിടെ എങ്ങനെ വിക്കറ്റ് നേടാം എന്നതില്‍ വഴി കണ്ടെത്താന്‍ തനിക്കായില്ലെന്നും പീയുഷ് ചൗള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ