കായികം

ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം; സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്ന സംഘം ലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവാന്‍ സംഗക്കാരയോട് നിര്‍ദേശിക്കുകയായിരുന്നു. 

അരവിന്ദ ഡിസില്‍വയേയും, ഫൈനലില്‍ ഓപ്പണറായ ഉപുല്‍ തരംഗയേയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് ഡിസില്‍വയെ ചോദ്യം ചെയ്തത്. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതില്‍ ഉള്‍പ്പെടെ വ്യക്തമാവുന്നത് ഒത്തുകളിയാണെന്നാണ് ഡിസില്‍വ ആരോപിച്ചിരുന്നത്. 

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദയുടെ ആരോപണത്തിലാണ് ലങ്കന്‍ പൊലീസ് അന്വേഷണം നടത്തുന്നത്. കായിക മേഖലയിലെ അഴിമതിയുമായി ബന്ധപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. 

കളിക്കാര്‍ ഒത്തുകളി നടത്തിയതായി പറയില്ലെന്ന് മഹിന്ദാനന്ദ പറഞ്ഞു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചതായാണ് മഹിന്ദാനന്ദയുടെ വാദം. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത വ്യക്തി എങ്ങനെയാണ് ഒത്തുകളിക്കുക എന്ന ചോദ്യവുമായി ജയവര്‍ധനെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം