കായികം

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ സ്വയം നിരീക്ഷണത്തില്‍, കോവിഡ് ലക്ഷണങ്ങള്‍, പരിശീലന മത്സരത്തില്‍ നിന്ന് പാതി വഴി ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറാന്‍ സ്വയം നിരീക്ഷണത്തില്‍. കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് കറാനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. താരത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിന് മുന്‍പുള്ള പരിശീലന മത്സരം നടക്കുന്നതിന് ഇടയിലാണ് കറാന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. തളര്‍ച്ചയും, ഡയേറിയയുമാണ് കറാനെ കുഴക്കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. 

പരിശീല മത്സരം നടക്കുന്ന ഏജസ് ബൗളില്‍ തന്നെയാണ് കറാന്‍ ഐസൊലേഷനിലുള്ളത്. പരിശീലന മത്സരത്തില്‍ കറാന്‍ ഇനി തുടര്‍ന്ന് കളിക്കില്ല. പരിശീല മത്സരത്തിന്റെ ആദ്യ ദിനം കറാന്‍ 15 റണ്‍സ് നേടി പുറത്താവാതെ നിന്നിരുന്നു. 

700ന് മുകളില്‍ കോവിഡ് ടെസ്റ്റുകളാണ് കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, മാച്ച് ഒഫിഷ്യലുകള്‍, ഇസിബി സ്റ്റാഫ്, ഹോട്ടല്‍ സ്റ്റാഫ് എന്നിവര്‍ക്കായെല്ലാം നടത്തിയതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു. ഇതില്‍ ഒരാള്‍ക്ക് പോലും കോവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍